വാരണാസി ; കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞർ . ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ യാത്ര .
മൗറീഷ്യസ്, ശ്രീലങ്ക, സീഷെൽസ്, മൾഡോവ , ഘാന, മാലി, ജമൈക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരാണ് ഞായറാഴ്ച വൈകുന്നേരം കാശി വിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എല്ലാ നയതന്ത്രജ്ഞരെയും കുടുംബാംഗങ്ങളെയും കാശി വിശ്വനാഥ സ്വാമിയുടെ പേരിലുള്ള ഷാളും, പ്രസാദവും നൽകി സ്വീകരിച്ചു. പ്രത്യേക ആരതിയിലും ഇവർ പങ്കെടുത്തു.
ദർശനത്തിനു ശേഷം നയതന്ത്രജ്ഞർ ക്ഷേത്ര കവാടത്തിന് മുന്നിൽ നിന്ന് ചിത്രങ്ങളും പകർത്തി . ശൈവ സാധന, ധ്യാനം , ക്ഷേത്രാരാധന എന്നിവയെ കുറിച്ചെല്ലാം പണ്ഡിതനായ അർച്ചക് ഗുരു ശ്രീകാന്തിനോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു . ഏറെ സന്തോഷത്തോടെയാണ് സംഘം മടങ്ങിയത് .















