ലക്നൗ : ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ . റൂർക്കിയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് തന്നെ പോലെ വസ്ത്രം ധരിച്ച ശൗര്യ എന്ന ബാലനെ യോഗി കണ്ടത് . “എനിക്ക് യോഗി ജിയാകണം, ഞാൻ അദ്ദേഹത്തെപ്പോലെയാകും… ഞാൻ വിവാഹം കഴിക്കില്ല” എന്നും ശൗര്യ പറയുന്നുണ്ടായിരുന്നു.
കുഞ്ഞ് ആരാധകനെ ചേർത്ത് നിർത്തി പൂക്കളും നൽകിയാണ് യോഗി മടക്കി അയച്ചത് . അതേസമയം ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളും നരേന്ദ്ര മോദിക്ക് വിട്ടുനൽകാൻ ജനങ്ങൾ തീരുമാനമെടുത്തതായി യോഗി ആദിത്യനാഥ് പറഞ്ഞു.
“ഒരു വശത്ത് രാജ്യത്തെ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും അഴിമതിയിലേക്കും നയിക്കാൻ കുടുംബ കേന്ദ്രീകൃത പാർട്ടിയുടെ ഉറപ്പുണ്ടെന്നും മറുവശത്ത് വികസിതവും സ്വാശ്രയവുമായ ഇന്ത്യയെന്ന നരേന്ദ്ര മോദിയുടെ ഉറപ്പാണ് .രാമൻ ഇല്ലെന്ന് നേരത്തെ കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അയോദ്ധ്യയിൽ മഹാ ക്ഷേത്രം പണിതതോടെ രാമൻ എല്ലാവരുടേതുമാണ് എന്ന് പറയാൻ തുടങ്ങിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.