വിശാഖം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

വിശാഖം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Janam Web Desk by Janam Web Desk
Apr 15, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

വിഷു സംക്രമം വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ശുഭകരമായ കാലഘട്ടമാണ് വാഗ്ദാനം ചെയ്യുന്നത്. വിദേശത്തു നിന്നുള്ള വരുമാനം വർധിക്കുകയും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കുകയും ചെയ്യും. ഇവ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും നിങ്ങൾക്ക് അനുയോജ്യമാണെന്ന് തോന്നിയാൽ അവ പിന്തുടരുകയും ചെയ്യുക. ജോലിയിൽ ഉയർച്ചയും അംഗീകാരവും പ്രതീക്ഷിക്കാം. ഭൂമി വാങ്ങുന്നതോ വിൽക്കുന്നതോ പോലുള്ള ഭൂമി സംബന്ധിച്ച ഇടപാടുകൾ ലാഭകരമാകും. ചെറുകിട സംരംഭകർക്കും ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനും പ്രശസ്തിയും പുരസ്കാരങ്ങളും ലഭിക്കാനും സാധ്യത കാണുന്നു. കൂടുതൽ ശ്രദ്ധിച്ചാൽ ഉന്നതമായ നിലയിൽ എത്താം. പ്രത്യേക സമ്മാനങ്ങൾ കൈവരാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപിന്തുണയും ആദരവും വർദ്ധിക്കും. ചിലർക്ക് പ്രണയം ഫലം ചെയ്യും. എന്നാൽ ഹൃദ്രോഗികൾ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിഷമഘട്ടങ്ങളിൽ ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ പ്രയോജനപ്പെടുത്തിയാൽ തരണം ചെയ്യാൻ സാധിക്കും. മൊത്തത്തിൽ, വിശാഖം നക്ഷത്രക്കാർക്ക് അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അനുകൂലമായ കാലയളവാണ് വിഷു സംക്രമം കൊണ്ടുവരുന്നത്.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ  വിശദമായി :

എട്ടാം വയസ്സുവരെയുള്ള വ്യാഴദശയിലെ കാലഘട്ടത്തിൽ നിരവധി ഗുണഫലങ്ങൾ ലഭിക്കും. ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് ധാരാളം ഗുണഫലങ്ങൾ ലഭിക്കും. മാതാപിതാക്കൾക്ക് പലവിധത്തിലുള്ള ധനസമ്പാദനം ഉണ്ടാകും. കടൽമാർഗ്ഗമോ കൃഷിഭൂമിയിൽ നിന്നോ വൻ ലാഭം പ്രതീക്ഷിക്കാം. പിതാവിനോ പിതൃ ബന്ധുക്കൾക്കോ പേരും പ്രശസ്തിയും ലഭിക്കുന്ന സമയമാണിത്. അവർക്ക് ഉന്നതസ്ഥാനം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. മാതാപിതാക്കൾക്ക് ജോലിയിൽ ഉയർച്ച, ധനലാഭം, വാഹന ഭാഗ്യം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്ന സമയമാണിത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും. പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ഗുരു സ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും അറിവ് സമ്പാദിക്കാനുള്ള അവസരങ്ങൾ വന്നുചേരും. പിതാവിന് ഈ കുഞ്ഞിനോട് വളരെയധികം വാത്സല്യം ഉണ്ടാകും.

27 വയസ്സുവരെയുള്ള ശനിദശയിൽ ജീവിതത്തിൽ സമ്മിശ്രഫലങ്ങൾ അനുഭവപ്പെടും. നല്ലതും ചീത്തയും കലർന്ന ഒരു കാലഘട്ടമാണിത്. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും ഉണ്ടാകാം. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. വിദേശയാത്രയും അതിലൂടെ സമ്പാദ്യവും സാധ്യമാണ്. തനിക്കോ കുടുംബത്തിലെ ആർക്കെങ്കിലും വാതരോഗം വരാം. ഇരുമ്പ് സംബന്ധമായ ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. ഈ കാലത്ത് വിദേശ യാത്ര സാധ്യമാണ്. ചിലർക്ക് വാഹന അപകടത്തിൽ സാമ്പത്തിക നഷ്ടവും ശാരീരിക അംഗവൈകല്യവും സംഭവിക്കാം. രാഷ്‌ട്രീയക്കാർക്ക് പേരും പ്രശസ്തിയും നഷ്ടപ്പെടാം. കലാകാരന്മാർക്കും കായികതാരങ്ങൾക്കും ഈ കാലം നല്ലതാണ്. അവർക്ക് പേരും പ്രശസ്തിയും സമ്പാദ്യവും ലഭിക്കും. മറ്റുള്ളവരോട് തുറന്നു പെരുമാറുന്നത് ഈ കാലത്ത് ദോഷകരമാകും. പലരും നിങ്ങളെ അഹങ്കാരിയായി തെറ്റിദ്ധരിക്കും.

44 വയസ്സുവരെ നീണ്ടുനിൽക്കുന്ന ബുധദശ വൃശ്ചികക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ തിളക്കം നൽകുന്ന കാലമായിരിക്കും. തൊഴിൽ സ്ഥലത്ത് സ്ഥാനക്കയറ്റം, സ്ഥലമാറ്റം തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, നിർബന്ധബുദ്ധിയും പിടിവാശിയും ഉപേക്ഷിക്കാത്തത് വലിയ ദുഃഖങ്ങൾക്ക് വഴിവയ്‌ക്കും. ഈ കാലയളവിൽ വൃശ്ചികക്കാർക്ക് കണ്ടകശനി സംഭവിക്കുന്നതിനാൽ അടുത്ത വർഷം മാർച്ച് വരെ കുടുംബകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതാണ്. മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും രോഗാവസ്ഥയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അവരെ കരുതലോടെ പരിപാലിക്കേണ്ടതാണ്. ഈ സമയത്ത് പച്ച നിറത്തിലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവർക്ക് ദാനം ചെയ്യുകയും ചെയ്യുന്നത് ദോഷപരിഹാരമായി മാറുന്നത് കാണാം. വിദ്യാഗ്രഹമായ ബുധന്റെ സ്വാധീനം ശക്തമായിരിക്കുന്നതിനാൽ, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നേടുന്ന വിദ്യാഭ്യാസം ബാക്കിയുള്ള ജീവിതകാലം മുഴുവൻ പ്രയോജനം നൽകുന്നതായിരിക്കും.

കേതു ദശയിൽ, 51 വയസ്സ് വരെ, ഉദരസംബന്ധവും നേത്രസംബന്ധവുമായ രോഗങ്ങളും ദുരിതങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, അന്വേഷണാത്മക തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് – അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, സർജന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ തുടങ്ങിയവർക്ക് – ഈ കാലഘട്ടം പേരും പ്രശസ്തിയും നേടാനുള്ള അവസരങ്ങൾ നൽകും. അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകാരണമായ അപവാദങ്ങൾ കേൾക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. ചിലർക്ക് വിദേശയാത്രയും അതിൽ നിന്നുള്ള സാമ്പത്തിക നേട്ടവും ലഭിക്കാം. ഈ കാലഘട്ടത്തിൽ സന്താന സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാം. തസ്കരഭയം, അഗ്നിബാധ, സർപ്പദംശം എന്നിവയും സംഭവിക്കാം. ജോതിഷികൾക്ക് ഈ കാലത്ത് പ്രശസ്തിയും ബഹുമാനവും ലഭിക്കും.

ഏകദേശം 71 വയസ്സ് വരെ നീണ്ടു നിൽക്കുന്ന ഈ ശുക്രദശാ കാലത്ത് സാധാരണയായി സകല ഭാഗ്യങ്ങളും ലഭിക്കും. ഗൃഹസ്ഥനായി സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. മക്കളുടെയോ അന്തരാവകാശികളുടെയോ വിവാഹം പോലുള്ള മംഗള കാര്യങ്ങൾ നടത്താൻ സാധിക്കും. പുതിയ വാഹനം, വീട്, ആഭരണങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് നിധി ഭാഗ്യം വരെ ലഭിക്കാം. ജീവിത പങ്കാളിയോടൊപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. എന്നാൽ, ശുക്രദശയിലെ ആദിത്യാപഹാര കാലത്ത്, ചില വിശാഖം നക്ഷത്രക്കാർക്ക് ദോഷഫലങ്ങൾ ഉണ്ടാകാം. ചിലരുടെ സന്താനങ്ങൾക്ക് മരണാന്തരകർമ്മം നടത്തേണ്ടി വന്നേക്കാം. ശിരോരോഗം, ഉദരരോഗം, നേത്രരോഗം എന്നിവയും ഈ കാലഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

അടുത്തമാസത്തെ വ്യാഴ ഗ്രഹത്തിന്റെ സ്ഥാനചലനം വൃശ്ചിക രാശിക്കാർക്ക് രോഗശമനവും തൊഴിൽപരമായ പുരോഗതിയും സമ്മാനിക്കുമെന്ന് പ്രവചനം. എന്നാൽ തുലാ രാശിക്കാർക്ക് ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതാകാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ പരാജയവും ഭാര്യാവിയോഗവും തൊഴിൽ നഷ്ടവും അവർക്ക് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, അടുത്ത വർഷത്തെ ശനി ഗ്രഹത്തിന്റെ സ്ഥാനചലനം തുലാ രാശിക്കാരുടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം. വൃശ്ചിക രാശിക്കാർക്ക് ഈ കാലഘട്ടത്തിൽ സന്താനപരമായ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പൊതുവേ, വിശാഖം നക്ഷത്രക്കാർക്ക് ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നിവയുടെ ദശാപഹാരങ്ങൾ അനുകൂലമല്ല. ഗുരുവിനെ പ്രീതിപ്പെടുത്തുന്നത് നല്ലതാണ്. തുലാം രാശിക്കാർക്ക് ശുക്രനെയും വൃശ്ചിക രാശിക്കാർക്ക് കുജനെയും ആരാധിക്കണം. ബുധനാഴ്ച വിശാഖം നക്ഷത്രം വന്നാൽ ക്ഷേത്രദർശനം നടത്തുക. വ്യാഴാഴ്ച ദിവസം മഹാവിഷ്ണു ക്ഷേത്രദർശനം നല്ലതാണ്. ഇതിനു പുറമെ തുലാക്കൂറുകാർ മഹാലക്ഷ്മിയെയും വൃശ്ചിക കൂറുകാർ സുബ്രമണ്യനെയും ആരാധിക്കണം. വിശാഖ നക്ഷത്രവുമായി ബന്ധപ്പെട്ട ഹരിദ്ര ഗണപതിയെ പൂജിക്കുക. വിശാഖം, പൂരുരുട്ടാതി, പുണർതം നക്ഷത്രങ്ങൾ വരുന്ന ദിവസം അമ്പലദർശനം ശീലമാക്കുക. ജാതകത്തിൽ വലിയ തടസങ്ങൾ ഉണ്ടെങ്കിൽ അഷ്ട വസു ആചാരപ്രകാരം പരിഹാര കർമ്മങ്ങൾ നടത്തുക. നെയ്യ് വിളക്ക് കത്തിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. ചുവപ്പ്, നീല, സ്വർണ്ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വിശാഖം നക്ഷത്രം വരുന്ന വ്യാഴാഴ്ചയിൽ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ വസ്ത്രങ്ങൾ ദാനം ചെയ്യുക. കഴിയുമെങ്കിൽ വ്യാഴാഴ്ച ഒരു കറുത്ത പോത്തിനെ ദാനം ചെയ്യുക. ജീവിതം അടിമുടി മാറും. ചന്ദ്രൻ വിശാഖം നക്ഷത്രത്തിൽ സംക്രമിക്കുന്ന ദിവസങ്ങളിൽ കാർത്തികേയനെ ആരാധിക്കുക. വിശാഖത്തിൽ നിന്ന് 27-ാമത്തെ നക്ഷത്രമായ സ്വാതി നക്ഷത്രത്തിൽ ചന്ദ്രൻ സംക്രമിക്കുന്ന ദിവസങ്ങളിൽ ശിവലിംഗത്തിന് വെള്ളവും ചന്ദനവും മഞ്ഞളും സമർപ്പിച്ച് മഹാദേവനെ ആരാധിക്കുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: SUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies