വിഷു ആഘോഷിച്ച് നടന്‍ സിദ്ദിഖ്. സിദ്ദീഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദീഖാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. വിഷു 2024 എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത് .
ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ആറന്മുള കണ്ണാടിയും , വിളക്കുകളും , മഞ്ചാടിയും , പുതുവസ്ത്രവുമായി ഓട്ടുരുളിയിൽ വച്ച കണിയുടെ ചിത്രമാണ് ഷഹീൻ പങ്ക് വച്ചത് .
വിഷു സദ്യയും താരത്തിന്റെ വീട്ടിൽ ഒരുക്കിയിരുന്നു. സിദ്ദീഖിന്‍റെ മകന്‍ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍ സദ്യ കഴിക്കുന്നതും ചിത്രങ്ങളിൽ കാണാം. പോസ്റ്റ് വൈറലായതിനു പിന്നാലെ താരത്തിനും കുടുംബത്തിനും വിഷു ആശംസകള്‍ നേര്‍ന്ന് നിരവധി പേർ എത്തുകയുണ്ടായി.ഭാര്യ അമൃതയ്‌ക്കൊപ്പമുള്ള ചിത്രവും ഷഹീൻ പങ്കുവച്ചു. സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്.