തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി പ്രവർത്തകർ കൂടാതെ നാട്ടുകാരായ നിരവധി പേർ പ്രധാനമന്ത്രിയെ വരവേൽക്കാൻ കാട്ടാക്കടയിൽ ഒത്തുകൂടിയിരിക്കുന്നത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാട് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് പോകും. തൃശൂർ കുന്നംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി കാട്ടാക്കടയിലെത്തിയത്.
കാട്ടാക്കടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേർ, ആറ്റിങ്ങൽ സ്ഥാനാർത്ഥി വി മുരളീധരൻ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മാർച്ച് 19-ന് പാലക്കാട് സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനും പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണത്തിന് വേണ്ടിയും പ്രധാനമന്ത്രി എത്തിയിരുന്നു.