പാലക്കാട്: അട്ടപ്പാടി വനവാസി ഊരിൽ വീണ്ടും ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ -കുമാർ ദമ്പതികളുടെ 7 മാസം പ്രായമായ കൃഷ്ണവ് ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുട്ടിയെ കഴിഞ്ഞ ദിവസം ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് കോട്ടത്തറ താലൂക്ക് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി.
കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. 2.930 കിലോ ഗ്രാം ആയിരുന്നു കുഞ്ഞിന്റെ ശരീരഭാരം.















