ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീനാക്ഷി. വെള്ളിനക്ഷത്രം എന്ന ചിത്രത്തിലെ സുന്ദരിയായ യക്ഷി ഇന്നും മലയാളികളുടെ മനസിലുണ്ട്. മലയാളത്തിൽ എട്ട് സിനിമകളിൽ മാത്രം അഭിനയിച്ച നായിക പെട്ടെന്ന് അപ്രത്യക്ഷയാകുതയായിരുന്ന.
20 വർഷങ്ങൾക്ക് ശേഷവും മലയാളി പ്രേക്ഷകർ നടിയെ തിരയുന്നുണ്ടായിരുന്നു.നടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് പോലും പ്രേക്ഷകർക്ക് ഒരു വിവരം ലഭിച്ചില്ല. എന്തുകൊണ്ടാണ് മീനാക്ഷി എന്ന് വിളിക്കുന്ന ഷർമിലി സിനിമ വിട്ട് അപ്രത്യക്ഷയായത് എന്നായിരുന്നു മലയാളികളുടെ സംശയം. ചോദ്യങ്ങൾക്ക് മറുപടിയുമായി ഇപ്പോൾ മീനാക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘ സിനിമയിൽ വളരെ തിരക്കിൽ നിൽക്കുന്ന സമയത്തായിരുന്നു തന്റെ പിതാവ് അഭിനയം മതിയാക്കാൻ ആവശ്യപ്പെട്ടത്. പിതാവ് വളരെ കർശക്കാരനായിരുന്നു. പിന്നാലെ ഞാൻ വിവാഹിതയാകുകയും കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. അപ്രതീക്ഷിതമായിട്ടായിരുന്നു ഞാൻ സിനിമയിൽ എത്തിയത്. എന്റെ പിതാവിന് സിനിമയും അഭിനയവും ഒന്നും ഇഷ്ടമല്ലായിരുന്നു. പക്ഷേ മലയാളത്തിൽ എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. സിനിമയിൽ തിരക്കിൽ നിന്നപ്പോൾ തന്നെയായിരുന്നു അഭിനയം മതിയാക്കിയത്. അതിൽ സങ്കടമൊന്നും തോന്നിയിട്ടില്ല. ഉചിതമായ തീരുമാനം എടുത്തെന്ന് മാത്രമെ എനിക്ക് തോന്നിടയിട്ടുള്ളു. അവസാനമായി മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ആ അവസരം ഞാൻ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.’
‘സമൂഹമാദ്ധ്യമങ്ങളിലൊന്നും ഞാൻ ഇല്ല. എനിക്ക് വ്യക്തി ജീവിതം വളരെ പ്രധാനമാണ്. ഞാൻ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ മീനാക്ഷി എവിടെ എന്ന പോസ്റ്റുകൾ കണ്ടിരുന്നു. എന്റെ ഭർത്താവ് തന്നെയാണ് ആ പോസ്റ്റ് എനിക്ക് കാണിച്ച് തന്നത്. അദ്ദേഹം പറഞ്ഞിരുന്നു അഭിനയിക്കാൻ ഇഷ്ടമുണ്ടെങ്കിൽ തുടരാൻ, പക്ഷേ ഞാൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തിരിച്ചു വരവിന് സമയമുണ്ടെന്ന് അറിയാം. പക്ഷേ ഇപ്പോൾ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിക്കുന്നില്ല.’ എന്നായിരുന്നു മീനാക്ഷിയുടെ വാക്കുകൾ.















