തിരുവോണം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

തിരുവോണം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

Janam Web Desk by Janam Web Desk
Apr 16, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ഈ വർഷത്തെ വിഷുഫലം തിരുവോണം നക്ഷത്രക്കാർക്ക് സമ്മിശ്ര ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. ചില മേഖലകളിൽ നേട്ടങ്ങളും മറ്റുള്ളവയിൽ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ സ്ഥാനചലനം, തടസ്സങ്ങൾ, ദോഷങ്ങൾ എന്നിവ ഉണ്ടാകാം.ഏഴരശനി കാരണം തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട യാത്രകൾക്ക് ഗുണം ഉണ്ടാകാം. ഏജൻസി വ്യാപാരം, ചെറുകിട വ്യവസായം എന്നിവയിൽ നേട്ടം ഉണ്ടാകാം. ദിവസവേതനക്കാർക്ക് തൊഴിൽ അനുസ്യൂതമായി ലഭിക്കും. പകർച്ച വ്യാധികൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ ഇടപെടണം.അപകട സാധ്യതയും ശത്രുക്കളുടെ ശല്യവും ഉണ്ടാകാം.പൂർവിക സ്വത്തിൽ തർക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ബന്ധുജനങ്ങളിൽ നിന്ന് വിരോധവും കലഹങ്ങളും ഉണ്ടാകാം. അത്തരം കലഹങ്ങൾ യുക്തിപൂർവം കൈകാര്യം ചെയ്യാത്ത പക്ഷം പുലിവാല് പിടിക്കേണ്ടി വന്നേക്കും.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി

5 വയസ്സുവരെയുള്ള ചന്ദ്രദശയിൽ, ഉദാരത, വിശാലഹൃദയത്വം എന്നിവ വളർത്തുന്നു. നിരവധി നല്ല ഫലങ്ങൾ വഴിയിൽ വരും. അമ്മയോടുള്ള അടുപ്പം വർദ്ധിക്കും. മാതാപിതാക്കൾക്ക് പുതിയ വസ്ത്രം, ആഭരണം, ഭൂമി എന്നിവ ലഭിക്കും. ചന്ദ്രൻ ഭാവം അനിഷ്ട സ്ഥാനത് ആണെങ്കിൽ വിഷാദം, അസ്വസ്ഥത എന്നിവ ഉണ്ടാകാം. നിസ്സാര കാര്യങ്ങളിൽ കോപം, ക്ഷമ നഷ്ടപ്പെടാം.വിട്ടുമാറാത്ത ജലദോഷം, തൊണ്ട വേദന എന്നിവ വരാം.

ഉദ്ദേശം 5 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ജാതകത്തിലെ ചൊവ്വയുടെ സ്ഥാനവും ബലവും അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടും. അസാധാരണമായ ധൈര്യം പ്രകടിപ്പിക്കും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. മുറിവുകൾ, ചതവുകൾ, തിണർപ്പ് എന്നിവ സാധാരണം. മുതിർന്നവരെ പോലെ സംസാരിക്കും. കുസൃതികൾ കാരണം മുതിർന്നവരുടെ ക്ഷമ നഷ്ടപ്പെടാം. മാതാപിതാക്കൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാം. മാതാപിതാക്കൾക്ക് അപകട സാധ്യത, സ്വത്ത് നഷ്ടം, മോശം തൊഴിൽ, ബിസിനസ്സിൽ വളർച്ച മന്ദഗതിയിലാകാം ഒക്കെയും അനുഭവയോഗം. ചൊവ്വ നിൽക്കുന്ന സ്ഥാനം അനുസരിച്ച് സഹോദര സ്ഥാനത് പ്രശ്നങ്ങൾ ഉണ്ടാകാം. ഉഷ്‌ണ രോഗങ്ങൾ, രക്ത സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം

ഉദ്ദേശം 12 മുതൽ 30 വയസ്സു വരെയുള്ള രാഹുദശയിൽ രാഹുവിന്റെ സ്ഥാനം അനുസരിച്ച് ഫലങ്ങൾ വ്യത്യാസപ്പെടും. ശുഭസ്ഥാനത്ത് ഉള്ള രാഹുവിന്റെ ദശയിൽ വലിയ വിജയം, അംഗീകാരം, പ്രശസ്തി എന്നിവ ലഭിക്കും. തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പെട്ടെന്നുള്ള വളർച്ചയും ലാഭവും. ജോലിയിൽ ഉയർന്ന സ്ഥാനക്കയറ്റം, നല്ല വിവാഹയോഗം.ജീവിതത്തിൽ സന്തോഷം വരാനുള്ള സാധ്യത .വിദേശയാത്രയ്‌ക്ക് അവസരം എന്നിവ ഉണ്ടാകും. ഇച്ഛാശക്തിയും ധൈര്യവും വർദ്ധിക്കും. എതിർപ്പിനെ പരാജയപ്പെടുത്താനുള്ള ശക്തി ലഭിക്കും. ഇഷ്ട്ടപ്പെട്ട വാഹനം സ്വന്തമാക്കാൻ സാധിക്കും. വിദ്യാഭാസ കാര്യങ്ങളിൽ പുരോഗതിയും വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലിയിൽ പ്രവേശിക്കുകയും ചെയ്യും. ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കും. ആരോഗ്യവും സാമ്പത്തികവും മെച്ചപ്പെടും. അനുകൂലമല്ലാത്ത രാഹുവിന്റെ സമയത് ആശയക്കുഴപ്പം, പണനഷ്ടം, തൊഴിൽ തകർച്ച എന്നിവയ്‌ക്ക് കാരണമാകും. ജീവിത പങ്കാളിക്ക് ദുരിതം, മരണം എന്നിവ സംഭവിക്കും. കുടുംബകാര്യങ്ങളിലെ പ്രശ്‌നങ്ങളും ജീവിതപരാജയങ്ങളും വഴിയൊരുക്കും.

ഉദ്ദേശം 30 മുതൽ 46 വയസു വരെയുള്ളവ്യാഴ ദശയിൽ വ്യാഴം ജാതകത്തിൽ ശക്തമായി നിൽക്കുന്ന സമയമാണെങ്കിൽ ജീവിതത്തിൽ സത്യസന്ധതയും വിജയവും നേടാൻ സാധിക്കും. വിദ്യാഭ്യാസത്തിൽ പുരോഗതിയും സമാധാനപരമായ ജീവിതവും ലഭിക്കും. സംസാരത്തിൽ കഴിവ് വർദ്ധിക്കുകയും വേദങ്ങളും ദൈവീക കാര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്യും. മതകാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കുകയും ദൈവീക കഴിവുകൾ ലഭിക്കുകയും ചെയ്യും. കലാസാംസ്കാരിക രംഗത്ത് മികവ് കൈവരിക്കാനും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും സാധ്യതയുണ്ട്. ജീവിതത്തിൽ ഉത്സാഹവും ഉത്കൃഷ്ട സ്ഥാനപ്രാപ്തിയും നേടാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും വിജയിക്കാനും സർക്കാർ സേവനം ലഭിക്കാനും സാധ്യതയുണ്ട്. വിവാഹിതരാകാനും സന്താനങ്ങളെ ലഭിക്കാനും സാധ്യതയുണ്ട്. സമൂഹത്തിൽ പ്രശസ്തിയും പലവിധ ദ്രവ്യലാഭവും മനഃസന്തോഷവും ലഭിക്കും.നിയമപരമായ കാര്യങ്ങളിൽ വിജയിക്കാനും ശത്രുക്കളെ വെല്ലുവിളിക്കാനും സാധ്യതയുണ്ട്. ഈ ദശയിൽ കഫം, ജലദോഷം, തൊണ്ടയിലെ അസുഖങ്ങൾ, ആസ്മ, ഗ്രഹണി, ചുഴലി, മുഴകൾ, മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, പ്രമേഹം എന്നിവ വരാൻ സാധ്യതയുണ്ട് .പ്രാസംഗികർ, സ്കൂൾ കോളജ് അധ്യാപകർ, പുരോഹിതർ, നിയമവിദഗ്ധർ, ജഡ്ജി, സയന്റിസ്റ് എന്നീ ജോലികളിൽ തിളങ്ങും. വ്യക്തിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ലഭിക്കാൻ സാധ്യതയുണ്ട്. മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുകയും എല്ലാ മേഖലയിലും മിന്നിത്തിളങ്ങാൻ സാധിക്കുകയും ചെയ്യും. ഭാഗ്യം എല്ലാ സമയത്തും കൂടെ ഉണ്ടാകുകയും ദാമ്പത്യ ജീവിതം സമാധാനപൂർണ്ണമായിരിക്കുകയും ചെയ്യും. എന്നാൽ, ജാതകത്തിൽ വ്യാഴം അനുകൂലമല്ലെങ്കിൽ, ഈ ദശയിൽ വ്യക്തിക്ക് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നേക്കാം. എന്ത് കാര്യം ചെയ്താലും അതിന്റെ ഗുണപരമായ ഫലങ്ങൾ ലഭിക്കില്ല. സമാധാനപരമായ ജീവിതം ഉണ്ടാകില്ല, ദാമ്പത്യ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാകും. വിവാഹം മുടങ്ങാനും ബിസിനസ് തകരാനും ജോലിയിൽ പ്രതിസന്ധികൾ നേരിടാനും സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകാം.

46 മുതൽ 65 വയസ്സുവരെ നീണ്ടുനിൽക്കുന്ന ശനിദശയിൽ വ്യക്തിക്ക് സമ്പത്തും വിജയവും ധാരാളം പണ നേട്ടങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. സാമൂഹിക പദവി ഉയരുകയും കഠിനാധ്വാനം ചെയ്യാതെ തന്നെ വിജയം നേടാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതെല്ലാം ഗ്രഹനിലയിൽ ശനിയുടെ സ്ഥാനം വെച്ചാണ് നിർണ്ണയിക്കപ്പെടുന്നത്.ധാരാളം അറിവ്, ആത്മീയ വികസനം, ദീർഘ ആയുസ്സ്, സ്വാധീനമുള്ള സുഹൃത്തുക്കൾആളുകളെ നയിക്കാനുള്ള കഴിവ് നല്ല കുടുംബ ജീവിതം എന്നിവ ഉണ്ടാകും എന്നാൽ ശനി പ്രതികൂലനാണെങ്കിൽ അലസതയും ഉന്മേഷക്കുറവും അനുഭവപ്പെടാം. സാമ്പത്തിക നഷ്ടം അനുഭവപ്പെടാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടാനോ വസ്തുവകകൾ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് നയിച്ചേക്കാം. നേത്രരോഗങ്ങൾ, പനി, ഹൃദ്രോഗം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം .ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ഇത് വേർപിരിയലിലേക്ക് നയിച്ചേക്കാം. ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രൊമോഷൻ ലഭിക്കാതിരിക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യാം. ശനി ശത്രുക്കളിൽ നിന്നുള്ള ദോഷം ഉണ്ടാക്കാൻ പ്രേരിപ്പിക്കും. അവർ ദ്രോഹിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചേക്കാം.

2024 മെയ് മാസത്തിലെ വ്യാഴമാറ്റം ജീവിതത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ അധ്യായം തുറക്കാൻ പോകുകയാണ്. പുത്രഭാഗ്യം, സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം, വിജയം, സുസ്ഥിരത എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. വിവാഹബന്ധം സന്തോഷകരവും ദീർഘകാലവുമായിരിക്കും. 2025 മാർച്ച് മാസത്തിലെ ശനി മാറ്റം ഏഴരശ്ശനി ദോഷത്തിന് അന്ത്യം കുറിക്കുകയും ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും ജോലിയിൽ പുരോഗതി നേടുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വർദ്ധിക്കുകയും ചെയ്യും. സമൂഹത്തിൽ സ്ഥാനം ഉയരുകയും ബഹുമാനം നേടുകയും ചെയ്യും.

രാഹു, ശനി, കേതു എന്നീ ഗ്രഹങ്ങളുടെ ദശകൾ ദുരിതങ്ങളും പ്രതിസന്ധികളും ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ ദശകളിൽ ദോഷഫലങ്ങൾ കുറയ്‌ക്കാനും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും നേടാനും ചില ദോഷപരിഹാരങ്ങൾ ചെയ്യെണ്ടതായി വരും. നവഗ്രഹങ്ങളിൽ ചന്ദ്രനെയും ശനിയെയും പ്രീതിപ്പെടുത്തുക. തിങ്കളാഴ്ചകളിൽ വെള്ള വസ്ത്രം ധരിക്കുക. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക. യഥാവിധി ചന്ദ്രമന്ത്രം ജപിക്കുക. ശനിയാഴ്ചകളിൽ എള്ള് എണ്ണ ദീപം തെളിക്കുക, നീല വസ്ത്രം ധരിക്കുക, ശനിമന്ത്രം യഥാവിധി ജപിക്കുക. തിരുവോണം, അത്തം, രോഹിണി നക്ഷത്ര ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുക. തിരുവോണവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിവസം ദുർഗ്ഗാക്ഷേത്ര ദർശനം നടത്തുകയും ദുർഗ്ഗാ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുക. അയ്യപ്പനെയും ദുർഗ്ഗാദേവിയെയും പതിവായി പ്രാർത്ഥിക്കുക. അമാവാസിയും തിങ്കളും തിരുവോണവും കൂടി വരുന്ന ദിവസം യഥാവിധി വഴിപാടുകൾ നടത്തുക. നിങ്ങളുടെ കഴിവിനനുസരിച്ച് ദിവസവും ഭക്ഷണം ദാനം ചെയ്യുക. പ്രത്യേകിച്ച് അനാഥ കുട്ടികൾക്ക് അന്നദാനം നടത്തുക. തിരുവോണം നക്ഷത്രത്തിന്റെ അധിപൻ മഹാവിഷ്ണുവായതിനാൽ വിഷ്ണു മന്ത്രങ്ങൾ ജപിക്കുക. തിരുവോണം നക്ഷത്രത്തിന്റെ ഔദ്യോഗിക മൃഗമായ കുരങ്ങുകളെ ഉപദ്രവിക്കരുത്. ഭക്ഷണത്തിൽ കോഴിയിറച്ചി ഒഴിവാക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. പ്രത്യേകിച്ചും ഇവിടെ കൊടുത്തിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

Tags: SUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies