ചെന്നൈ: കേരളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂർ, പുതുക്കോട്ട ജില്ലകളിലെ മൂന്ന് മന്ത്രിമാർക്കാണ് ഇതുമായി ബന്ധമുള്ളത്. അവരെ കൊച്ചിയിൽ ഇഡി ചോദ്യം ചെയ്തതായും അണ്ണാമലൈ വ്യക്തമാക്കി.
തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുപ്രധാന വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് തമിഴ്നാട് ബിജെപി നേതൃത്വം പുറത്ത് വിടുമെന്നാണ് സൂചന.
കൊയമ്പത്തൂർ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അണ്ണാമലൈ ഇതിന് മുൻപ് നിരവധി അഴിമതികൾ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ഡിഎംകെ ഫയൽസ് എന്ന പേരിൽ പുറത്ത് വിട്ട രേഖകളാണ് മന്ത്രിയായ സെന്തിൽ ബാലാജിയുടെ അറസ്റ്റിലേക്ക് എത്തിയത്. സെന്തിൽ ബാലാജി ഇപ്പോഴും ജയിലിലാണ്.















