വർഷങ്ങൾ കാത്തിരുന്ന രാമഭക്തരുടെ വേദനയും , ത്യാഗവുമാണ് ആ മനോഹര വിഗ്രഹത്തിന് പിന്നിൽ ; അരുൺ യോഗിരാജ്

Published by
Janam Web Desk

ലക്നൗ : രാമനവമി ആഘോഷിക്കാൻ അയോദ്ധ്യയിൽ എത്തിയിരിക്കുകയാണ് ശില്പി അരുൺ യോഗിരാജും കുടുംബവും . രാം ലല്ല വിഗ്രഹത്തെ കുറിച്ച് അരുൺ യോഗിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് .

അയോദ്ധ്യയിലെ ശ്രീരാമനോടുള്ള ഭക്തരുടെ സ്നേഹം കൊണ്ടാണ് താൻ നിർമ്മിച്ച രാംലല്ലയുടെ വിഗ്രഹം മനോഹരമായതെന്ന് ശിൽപി അരുൺ യോഗിരാജ് പറഞ്ഞു . ‘ ഞാൻ അയോദ്ധ്യയിൽ ഒരുപാട് ഭക്തരെ കണ്ടുമുട്ടി, അവർ അവരുടെ വേദനകളും ത്യാഗങ്ങളും രാം ലല്ലയോടുള്ള സ്നേഹവും പങ്കുവെച്ചു… ഞാൻ എല്ലാം കേട്ടു… രാം ലല്ലയോടുള്ള ആ സ്നേഹം കൊണ്ടാണ് വിഗ്രഹം മനോഹരമാകുന്നത്.‘ – അദ്ദേഹം പറഞ്ഞു.

‘ ശ്രീരാമന്റെ വിഗ്രഹത്തെക്കുറിച്ച് ആളുകൾ എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ശ്രീരാമന്റെ കണ്ണുകളെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും. ജീവനുള്ള വിഗ്രഹം പോലെയാണ് ഇത് കാണപ്പെടുന്നത്. ഞാൻ എങ്ങനെയാണ് ശ്രീരാമന്റെ കണ്ണുകൾ ഉണ്ടാക്കിയത് എന്ന് നിരവധി പേർ ചോദിച്ചു . എന്നാൽ ഇത് ഞാൻ ഉണ്ടാക്കിയതല്ല, ഭഗവാൻ രാമൻ ഉണ്ടാക്കി എന്നായിരിക്കും എന്റെ ഉത്തരം. ‘ – അദ്ദേഹം പറഞ്ഞു.

മുൻപ് പല ശില്പങ്ങളുടെ പേരിലും ഞാൻ വിമർശിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ രാം ലാലയുടെ വിഗ്രഹം തയ്യാറാക്കിയതിന് ആരും എന്റെ പ്രവൃത്തിയെ വിമർശിച്ചിട്ടില്ല. കണ്ടുമുട്ടിയവരെല്ലാം എനിക്ക് സ്നേഹവും അഭിനന്ദനവും നൽകി. ഈ ജോലിയിൽ എനിക്ക് നൂറ് ശതമാനം സ്നേഹം ജനങ്ങളിൽ നിന്ന് ലഭിച്ചു . ഒരു ശതമാനം ആളുകൾ പോലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല – അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment