ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? എന്താണ് പ്ലാൻ 'ബി'? അമിത് ഷായുടെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? എന്താണ് പ്ലാൻ ‘ബി’? അമിത് ഷായുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും?. എന്താണ് ബിജെപിയുടെ പ്ലാൻ ബി?. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെ ഉയർന്ന ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി ഏറ്റെടുത്ത് മാദ്ധ്യമങ്ങൾ.

എന്നാൽ അത്തരം ഒരു സാഹചര്യത്തിന് ഒരു സാധ്യതയും താൻ കാണുന്നില്ലെന്ന് പറഞ്ഞാണ് അമിത് ഷായുടെ മറുപടി തുടങ്ങിയത്. മോദി സർക്കാർ നൽകിയ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ 60 കോടി ജനങ്ങൾ ഉൾപ്പെടുന്ന ശക്തമായ സൈന്യമാണ് അദ്ദേഹത്തിനൊപ്പമുളളത്. അവർക്ക് ഒരു ജാതിയുമില്ല പ്രായവ്യത്യാസവുമില്ല. മോദി എന്താണെന്നും എന്തുകൊണ്ട് 400 ലധികം സീറ്റുകൾ നൽകണമെന്നും അവർക്ക് അറിയാം അമിത് ഷാ പറഞ്ഞു.

അതുകൊണ്ടു തന്നെ ബിജെപിക്ക് പ്ലാൻ ബി ഇല്ല. പ്ലാൻ എ തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാൻ എ നടപ്പാകാൻ 60 ശതമാനത്തിൽ താഴെ മാത്രം സാധ്യതയുളളപ്പോഴാണ് പ്ലാൻ ബിയെക്കുറിച്ച് ചിന്തിക്കേണ്ടത് . പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും വേർതിരിച്ചുളള പ്രചാരണങ്ങൾ പെരുപ്പിച്ചുകാട്ടാൻ കോൺഗ്രസ് ശ്രമിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇന്ത്യയ്‌ക്കകത്ത് ആരെങ്കിലും പ്രത്യേക രാജ്യം വേണമെന്ന് പറഞ്ഞാൽ എതിർക്കപ്പെടേണ്ടതാണെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി.

രാജ്യം ഇപ്പോഴെന്നല്ല ഒരിക്കലും വിഭജിക്കാൻ കഴിയില്ല. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും വേർതിരിക്കണമെന്ന് കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവാണ് പറഞ്ഞത്. കോൺഗ്രസ് ഇതുവരെ അത് നിഷേധിക്കാൻ തയ്യാറായിട്ടില്ല. അവരുടെ അജൻഡയെക്കുറിച്ച് ജനങ്ങൾക്ക് ചിന്തിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമെന്നും അമിത് ഷാ ഇതിന് മറുപടിയായി കൂട്ടിച്ചേർത്തു. പട്ടികജാതി, പട്ടികവർഗ, ഒബിസി സംവരണത്തെ ഏറ്റവും കൂടുതൽ പിന്തുണയ്‌ക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു.

Tags: BJPAmit Shahഅമിത് ഷാ2024 electionപ്ലാൻ ബി
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies