ന്യൂഡൽഹി : മ്യാന്മാറിൽ ആയിരത്തോളം ഹിന്ദുക്കളെ തടവിലാക്കി റോംഹിംഗ്യൻ ഭീകരർ . മ്യാൻമറിലെ അരാകാൻ പ്രവിശ്യയിലാണ് 1600-ലധികം ഹിന്ദുക്കളെയും 120 ബുദ്ധ സമുദായക്കാരെയും ബന്ദികളാക്കിയിരിക്കുന്നത് . മ്യാൻമറിലെ റാഖൈനിൽ 2017-ൽ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് ആവർത്തിച്ചേക്കാമെന്ന ഭീതിയിലാണ് രാജ്യം .
രാജ്യത്തെ പ്രാദേശിക സമൂഹങ്ങളെ ഭീതിയിലാഴ്‌ത്താനുള്ള മ്യാൻമർ സൈന്യത്തിന്റെ ശ്രമമാണ് ഇസ്ലാമിക് ഭീകരർ വഴി നടപ്പിലാക്കുന്നതെന്നാണ് സൂചന . മതത്തിന്റെ അടിസ്ഥാനത്തിൽ വംശഹത്യയ്‌ക്കുള്ള ഗൂഢാലോചനയും നടക്കുന്നുണ്ട് . ജീവൻ രക്ഷിക്കാൻ ഹിന്ദുക്കൾ പലായനം ചെയ്യേണ്ട അവസ്ഥയാണ് പ്രദേശത്തിപ്പോൾ .റോഹിംഗ്യൻ ഭീകരർ വീടുകൾ കൊള്ളയടിക്കുക മാത്രമല്ല, ആളുകളെ തട്ടിക്കൊണ്ടു പോകുകയും അവരുടെ വീടുകൾക്ക് തീയിടുകയും ചെയ്യുന്നുണ്ട്. ഈ മാസം 11 ന് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയിരുന്നു.
2017ൽ റാഖൈനിൽ നൂറിലധികം ഹിന്ദുക്കൾ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. അവരിൽ ധാരാളം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.