തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. പിറന്നാൾ ദിനത്തിൽ തന്നെയാണ് ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ചിയാൻ 62 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ വീര ധീര സൂരൻ എന്നാണ്. ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ് ടൈറ്റിൽ ടീസർ വീഡിയോ.
നടൻ എസ്‌ജെ സൂര്യയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രതിനായക വേഷത്തിലായിരിക്കും സുരാജ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പനിയാരും പത്മിനിയും, സേതുപതി, സിന്ദുബന്ദ്, സിദ്ധ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ ചിയാൻ എത്തുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്.