സൈബർ ഇടത്തിൽ പരിഹാസങ്ങൾക്ക് ഇരയാകുന്നതിൽ പ്രതികരണവുമായി ഔഷധി ചെയർപേഴ്സണ്‍ ശോഭനാ ജോർജ്. ‘ചെറിയ കാലം മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഞാൻ. അന്നുമുതൽ നേരിടുന്ന വെല്ലുവിളിയാണ് ഈ അസഭ്യം വിളി. കഴിഞ്ഞ ദിവസം കുടുംബ ചിത്രം ഫേസ് ബുക്കിലിട്ടിരുന്നു.
അച്ഛന്റെ ഛായ അല്ലല്ലോ മോൾക്ക് എന്നാണ് ഞാനിട്ട ഫോട്ടോയുടെ താഴെ ഒരാൾ കമന്റിട്ടത്.. എന്താണ് അതിനർത്ഥം? 20 ലോക് സഭ സ്ഥാനാർത്ഥികളുടെ പേരുകൾ കൈകളിൽ മയിലാഞ്ചിയിട്ടിരുന്നു. ഇതിന്റെ വാർത്തകൾ മാദ്ധ്യമങ്ങളിൽ വന്നപ്പോൾ അതിന് താഴെയും വന്നത് അശ്ലീല കമന്റുകളാണ്. എന്താണ് ചെയ്യാൻ കഴിയുക.-ശോഭനാ ജോർജ് ചോദിച്ചു.
‘ജനനന്മയ്‌ക്കായി എൽഡിഎഫ്, ജനരക്ഷയ്‌ക്കായി എൽഡിഎഫ്, മത സൗഹാർദത്തിന് എൽഡിഎഫ്’ എന്ന പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജിന്റെ റീൽസിനെതിരെയും അടുത്തിടെ വ്യാപക വിമർശനവും പരിഹാസവും ഉയർന്നിരുന്നു.