ചെന്നൈ ; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്.
വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു . നിലവിൽ ചെന്നൈ കെ കെ നഗറിലുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് മൻസൂർ അലിഖാൻ .
ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായിട്ടായിരുന്നു മൻസൂർ അലിഖാന്റെ പ്രചാരണം .മണ്ഡലത്തിൽ ഉടനീളം സജീവ പ്രചാരണം നടത്തിയിരുന്ന മൻസൂർ അലി ഖാൻ ഇന്ന് ഗുഡിയാത്തം മേഖലയിൽ എത്താനിരുന്നതാണ്.