റിയോ ഡി ജനൈറോ: ബ്രസീലിലെ ബാങ്കിൽ 2.71 ലക്ഷം രൂപയുടെ വായ്പ ലഭിക്കാൻ യുവതി ജാമ്യക്കാരനായി എത്തിച്ചത് മൃതദേഹം. അമ്മാവന്റെ മൃതദേഹം വിൽചെയറിൽ ഇരുത്തിയാണ് എയ്റിക്ക നൂൺസ് ബാങ്കിൽ എത്തിയത്. 68 വയസുകാരായ പോലെ ബ്രാഗറാണ് വീൽ ചെയറിൽ ഉണ്ടായിരുന്നത്.
രേഖകളിൽ ഒപ്പിടാനായി പേന നൽകിയപ്പോൾ കൈത്തണ്ട് കുഴഞ്ഞ് പേന താഴെ വീണു. അങ്കിൾ അങ്ങനെയാണ് അത്ര വേഗം പറഞ്ഞാൽ കേൾക്കില്ലെന്ന് പറഞ്ഞ് യുവതി മുങ്ങാൻ തുടങ്ങിയതോടെയാണ് ജീവനക്കാർക്ക് കാര്യം പിടികിട്ടിയത്.
ഇതോടെ ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ച് കാര്യം ധരിപ്പിച്ചു. പൊലീസെത്തി യുവതിയെ കൊണ്ടുപോയി. അമ്മാവന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് മുമ്പ് ബ്രാഗ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.