മകൻ അർഹാനോട് ചാരിത്ര്യശുദ്ധിയെക്കുറിച്ച് സംസാരിച്ച നടി മലൈക്ക അറോറയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ. അര്‍ഹാന്റെ ‘ഡമ്പ് ബിരിയാണി’ എന്ന പോഡ്കാസ്റ്റ് ഷോക്കിടയിലാണ് സംഭവം. ഷോയുടെ ടീസർ അർഹാൻ പങ്കുവച്ചതോടെയാണ് വിമർശനങ്ങളും ഉയർന്നത്.
വൈറലാകുന്ന വീഡിയോയിൽ മകനായ അർഹാനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടതെന്നാണ് മലൈക ചോദിച്ചത്. മറുപടിയായി അർഹാൻ വൗ… എന്നു പറയുന്നതും വീഡിയോയിൽ കാണാം. അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകൻ ഒടുവിൽ ചോദിക്കുന്നുമുണ്ട്.
പ്രമോ വീഡിയോ വൈറലായതോടെമലൈക്കയ്‌ക്ക് എതിരെ നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. എന്ത് തരംതാഴ്ന്ന ഷോയാണിത്, ഒരു അമ്മ മകനോട് ചോദിക്കേണ്ടതാണോ ഇതൊക്കെ… എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.
ആദ്യ ഭർത്താവ് അർബാസ് ഖാനിൽ മലൈകയ്‌ക്ക് ജനിച്ച മകനാണ് അർഹാൻ. അര്‍ബാസ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മലൈക ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. നടന്‍ അര്‍ജുന്‍ കപൂറുമായി വർഷങ്ങളായി പ്രണയത്തിലാണ് നടി.