ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാവിവൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും സമ്മർദമില്ലെന്നും സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ജെ എൻ യുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ.
“ഒരു സർവ്വകലാശാല എന്ന നിലയിൽ നമ്മൾ ഇതിനെല്ലാം മുകളിലായിരിക്കണം . ജെഎൻയു രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഏതെങ്കിലും പ്രത്യേക ഐഡൻ്റിറ്റിക്ക് വേണ്ടിയല്ല. ജെഎൻയു എന്നത് വികസനത്തിന് വേണ്ടി നിലകൊള്ളുന്നു. “ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു.
“ആ ഘട്ടം മോശമായിരുന്നു, ഇരുവശത്തും തെറ്റുകൾ ഉണ്ടായിരുന്നു, ധ്രുവീകരണം മനസ്സിലാക്കാത്തത് കാരണം . ആളുകൾ ഭിന്നിക്കുകയും വാദിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം. സർവകലാശാല ഒരിക്കലും ദേശവിരുദ്ധമായിരുന്നില്ല. ഐഎംഎ, നേവൽ അക്കാദമി തുടങ്ങിയ സൈനിക അക്കാദമികളിൽ നിന്ന് ബിരുദം നേടിയവർക്ക് നൽകുന്ന എല്ലാ ബിരുദങ്ങളും ജെഎൻയുവിൽ നിന്നാണ് .കുട്ടിക്കാലം മുതൽ ഞാൻ രാഷ്‌ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധപ്പെട്ടിരുന്നു . എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് സംഘമാണ് . രാഷ്‌ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ടതിൽ എനിക്ക് ഖേദമില്ല . ആ ബന്ധം മറച്ചുവെക്കുന്നുമില്ല . ജെഎൻയുവിന് ഏറ്റവും ഉയർന്ന ക്യുഎസ് റാങ്കിംഗ് കൊണ്ടുവന്ന സംഘി വിസി എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് അഭിമാനമാണെന്നും ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറയുന്നു.















