ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് കോയമ്പത്തൂർ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ അണ്ണാമലൈ. ജനങ്ങൾ നൽകുന്ന പിന്തുണയിൽ വിശ്വാസമുണ്ടെന്നും മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമെന്നും അണ്ണാമലൈ പറഞ്ഞു. 18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനാണ് ഇന്ന് തമിഴ്‌നാടും ഒരുങ്ങിയിരിക്കുന്നത്.
” പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ. അവർ തരുന്ന സ്‌നേഹത്തിലും പിന്തുണയിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചിരിക്കുന്നു.” – അണ്ണാമലൈ പറഞ്ഞു.
#WATCH | Tamil Nadu BJP chief and party’s candidate from Coimbatore constituency, K Annamalai says, “People of Tamil Nadu are with PM Modi. We are confident, our party is strong and the people are with us and June 4 will be a historic result for NDA…In Karnataka, we are… pic.twitter.com/Vn7AKP59Nl
— ANI (@ANI) April 19, 2024
കർണാടകയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിക്കും. തെലങ്കാനയിലും തമിഴ്‌നാട്ടിലും ബിജെപി നമ്പർ വണ്ണായി മുന്നേറ്റം നടത്തുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. 39 ലോക്‌സഭാ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രിയും ബിജെപി നേതാവുമായ എൽ മുരുകനും ഡിഎംകെ എംപിയും മുൻ ടെലികോം മന്ത്രിയുമായ എ രാജയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് തമിഴ്നാട്ടിലെ നീലഗിരി ലോക്സഭാ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്.