പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ നിസ്കാരം നടന്നിരിക്കുന്നത് വിമാനത്തിലാണ് . ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
@RadioGenoa എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . “ഈ മുസ്ലീം മനുഷ്യൻ പ്രാർത്ഥിക്കുന്നതിനാൽ ടോയ്‌ലറ്റിൽ പോലും പോകാൻ കഴിയില്ല, അവനെ ശല്യപ്പെടുത്തരുത്; നിങ്ങൾക്ക് ഈ സാഹചര്യം നേരിടേണ്ടി വന്നാൽ നിങ്ങൾ എന്തു ചെയ്യും?” എന്ന കുറിപ്പും ഒപ്പമുണ്ട്.
വിമാനത്തിൽ ഒരാൾ നിസ്‌കരിക്കുന്നതും .സഹയാത്രികർ ടോയ്‌ലറ്റിൽ പോകാനും മറ്റും ബുദ്ധിമുട്ടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത് .