കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ അംഗം ഹരീഷിനെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ശൈലജയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തത്. വടകരയിൽ എൽഡിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കുന്ന ആദ്യ കോൺഗ്രസ് നേതാവാണ് ഇയാൾ. നിലവിൽ ഷൈലജക്കെതിരെയുള്ള സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















