ഗ്യാസ് സ്റ്റൗ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. പാചകം ചെയ്യണമെങ്കിൽ നാം അധികവും ആശ്രയിക്കുന്നത് ഗ്യാസ് സ്റ്റൗ തന്നെയാണ്. ഇങ്ങനെ നിത്യവും സ്റ്റൗ ഉപയോഗിക്കുമ്പോൾ ഇതിലെ ബർണറുകളിൽ കരിപിടിക്കുന്നത് പൊതുവെ എല്ലാ വീടുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്.
ബർണറിൽ കരിപിടിച്ചിരിക്കുന്നത് ശരിയായ രീതിയിൽ തീ കത്താത്തതിനും ഗ്യാസ് വേഗത്തിൽ തീർന്നു പോവുന്നതിനും കാരണമാവുന്നു. എത്ര തുടച്ചാലും ഇത് നീക്കം ചെയ്യാനും ഒരുപക്ഷേ നമുക്ക് സാധിച്ചെന്നു വരില്ല. ഇനി പുതിയൊരു ബർണർ വാങ്ങിയാലോ. ഇത് തന്നെയായിരിക്കും അവസ്ഥ. അപ്പോൾ എങ്ങനെ ബർണറുകൾ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം..? അതിനായി ഈ മാർഗം പരീക്ഷിച്ചു നോക്കാം..
ഒരു പാത്രത്തിൽ അൽപം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരു നാരങ്ങയുടെ നീരും അൽപം ബേക്കിംഗ് സോഡയും ഒരു ചെറിയ പാക്കറ്റ് ഈനോയും കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിൽ ബർണർ ഇട്ടു വച്ച് നാല് മണിക്കൂർ അടച്ചു വയ്‌ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കുക. കരിയെല്ലാം പോയി ബർണറിന് നല്ല തിളക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.