ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡാണ് ഒല. ഇന്നും ഡിമാൻഡേറുകയാണ് ഒലയ്‌ക്ക്. അതിനൊപ്പം തന്നെ വാഹനപ്രേമികളെ ആകർഷിക്കാൻ ആവശ്യമായ ഓഫറുകളും കിഴിവുകളും നൽകാനും കമ്പനി മടിക്കാറില്ല.
ഒല എസ്1 എക്‌സ് ഇ-സ്‌കൂട്ടറിനും അത്തരത്തിലൊരു കിടിലൻ ഓഫർ നൽകുകയാണ് കമ്പനി. 10,000 രൂപ കിഴിവാണ് സ്കൂട്ടറിന് ഒല നൽകുന്നത്. പുതിയ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കാനിരിക്കേയാണ് പുത്തൻ ഓഫർ.
ഒല എസ്1 എക്‌സ് ലൈനപ്പ് 2 kWh മോഡലിന് 69,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എസ്1 എക്‌സ് 3 kWh-ന് 84,999 രൂപയാണ്. എസ്1 എക്‌സ് 4 kWh വേരിയന്റിന് 99,999 രൂപയുമാണ്. 2 kWh, 4 kWh വേരിയന്റുകകൾക്ക് 10,000 രൂപയും 3 kWh പതിപ്പിന് 5,000 രൂപയുടെ കിഴിവുമാണ് കമ്പനി നൽകിയിരിക്കുന്നത്. എസ്1 എക്‌സ് മോഡലുകളുടെയും ഡെലിവറി ഏപ്രിൽ 22 മുതൽ ആരംഭിക്കുമെന്നാണ് വിവരം.
ഏഴ് കളർ ഓപ്ഷനിൽ ഒല എസ്1 എക്‌സ് ലഭ്യമാകും. എസ് എക്‌സ് 4 kWhന് 190 കിലോമീറ്റർ വരെ പരിധി ഉണ്ടെന്നാണ് ഒല അവകാശപ്പെടുന്നത്. ഇത് 3 kWh മോഡലിന് 143 കിലോമീറ്ററായും 2 kWh മോഡലിന് 95 കിലോമീറ്ററായും കുറയുമെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്.