കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി). വിവിധ തസ്തികകളിലായി ആകെ 827 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എംബിബിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (സെൻട്രൽ ഹെൽത്ത് സർവീസ്)-163, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ)-14, അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ (റെയിൽവേ)-450, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ)-200 എന്നിങ്ങനെയാണ് ഒഴിവ്. ഫൈനൽ എഴുത്ത്, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (സെൻട്രൽ ഹെൽത്ത് സർവീസ്) തസ്തികയിൽ 35 വയസ്സും മറ്റ് തസ്തികകളിൽ 32 വയസ്സുമാണ് പ്രായപരിധി.
upsconline.nic.in എന്ന വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷിക്കാം. ഏപ്രിൽ 30-ാണ് അവസാന തീയതി. ജൂലൈ 14-നാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.















