ന്യൂഡൽഹി: 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു. വൈകിട്ട് 5മണിവരെയുള്ള കണക്കുകൾ പ്രകാരം 60% പോളിംഗ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
രാജ്യത്തെ 2 ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളിലായി 16.63 കോടിയിലധികം ജനങ്ങളാണ് ഇന്ന് വോട്ടുകൾ രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സംഗ്, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, ഒപ്പം ബിജെപി തമിഴ്‌നാട് അദ്ധ്യ എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സര രംഗത്തുള്ളത്. വൻ ഭൂരിപക്ഷം തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലും എൻഡിഎ നേടുന്നത് എന്നത് വ്യക്തമാണ്.
പശ്ചിമബംഗാളിലാണ് കൂടുൽ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. 77.57% വോട്ടിംഗ് ശതമാനമാണ് പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയത്. ത്രിപുരയിൽ 76.10%, പോളിംഗ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ 70.77%, ഛത്തീസ്ഗഡിൽ 63.92%, ജമ്മു കശ്മീരിൽ 65.08%, മധ്യപ്രദേശ് 63.25%, മണിപ്പൂർ 68.58%, മേഘാലയ 69.91%, മിസോറാം 52.91%, നാഗാലാന്റ് 55.97%, പുതുച്ചേരി 72.84%, സിക്കിം 68.06%, ഉത്തർപ്രദേശ് 57.54%, പോളിംഗ് രേഖപ്പെടുത്തി.
അതേസമയം 39 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ വൈകിട്ട് 5 മണിവരെ 62.08% പോളിംഗ് രേഖപ്പെടുത്തി. അഞ്ച് സീറ്റുകളിലേക്കും പോളിംഗ് നടന്ന ഉത്തരാഖണ്ഡിൽ 53.56 ശതമാനമാനം പോളിംഗാണ് നടന്നത്. ബിഹാറിൽ 46.32% ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 56.87%, ലക്ഷദ്വീപിൽ 59.02%, മഹാരാഷ്‌ട്ര 54.85%, രാജസ്ഥാൻ 50.27 % ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മണിക്കാണ് എല്ലാ കേന്ദ്രങ്ങളിലും തെരഞ്ഞടുപ്പ് ആരംഭിച്ചത്.















