ഗുണ്ടയുടെ രൂപത്തിൽ വന്ന് പ്രേക്ഷകരുടെ മനസിൽ ചിരിയുടെ പൂരം തീർത്ത കഥാപാത്രമാണ് ആവേശത്തിലെ രംഗൻ. ‘എടാ മോനെ’ എന്നൊരൊറ്റ ഡയലോഗിലൂടെ ആരംഭിച്ച് ക്ലൈമാക്സ് വരെയും ആവേശത്തിര ഒഴുക്കുകയായിരുന്നു ഫഹദ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിപടർത്തിയ ഒരു ഭാഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആവേശം ടാലന്റ് ടീസർ എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയിൽ രംഗണ്ണന്റെ മൾട്ടി ടാലന്റിനെ കുറിച്ച് ഉറ്റതോഴനായ അമ്പാൻ സംസാരിക്കുന്നതും കാണാം. ഒപ്പം രംഗണ്ണന്റെ ഇൻസ്റ്റഗ്രാം റീലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫഹദ് അല്ലാതെ മറ്റാരു ചെയ്താലും ട്രോൾ മെറ്റീരിയൽ ആകേണ്ടിരുന്ന സിനിമയെന്നാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്. കുറേ നാളുകൾക്കു ശേഷം മനസറിഞ്ഞു ചിരിപ്പിക്കാൻ ഒരു ഗുണ്ട തന്നെ വരേണ്ടി വന്നു, ഫഹദിനല്ലാതെ മലയാളത്തിൽ ഇങ്ങനെയൊരു റോൾ മാറ്റാർക്കും സാധിക്കില്ലെന്നുള്ള അഭിപ്രായങ്ങളും പ്രേക്ഷകർ കമന്റായി കുറിച്ചിട്ടുണ്ട്.















