ബെംഗളൂരു : തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത് . ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയും നിരഞ്ജൻ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത് .
പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ പ്രതി തന്റെ മകളെ 8 തവണ കുത്തിയതായും നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു. ‘ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ വിവിധ കേസുകൾ കാണുന്നു, ഇവരുടെ ക്രൂരത വർദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നത്? ഇത് പറയാൻ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. മകൾ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. ഞാൻ ഇപ്പോൾ പല കേസുകളിലും കണ്ടിട്ടുണ്ട്, മാതാപിതാക്കൾക്ക് കുട്ടികളെ നഷ്ടപ്പെടുന്നത്. ഈ ‘ലൗ ജിഹാദ്’ വളരെയധികം കൂടുതലാണ് ,” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.
“ലൗ ജിഹാദ് കേസുകളിൽ കർശന നടപടി സ്വീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ഞാൻ കോടതിയോടും ബാർ അസോസിയേഷനോടും പോലീസിനോടും ആവശ്യപ്പെടുന്നു… ഇതുവരെ നാല് പേരിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു… ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ്?… ലൗ ജിഹാദിന് വേണ്ടി അവർ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെൺകുട്ടികളെയാണ്.. ഇവനെ എത്രയും വേഗം തൂക്കിക്കൊല്ലണം “ നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.