അമൃത്‌സർ : പഞ്ചാബിലെ സംഗ്രൂർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവം. ഹർഷ്, ധർമ്മേന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഗഗൻദീപ് സിംഗ്, മുഹമ്മദ് സെവാസ് എന്നീ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും, ഇവരെ തുടർ ചികിത്സയ്‌ക്കായി പട്യാലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.