തിരുവനന്തപുരം : തൃശൂരിൽ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കണമെന്നാണ് വ്യക്തിപരമായി തന്റെ ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്.
“ഈ ഇന്‍ഡസ്ട്രിയില്‍ (സിനിമ) നിന്നും വരുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തൃശൂരില്‍ അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹം. “-ഗായത്രി സുരേഷ് പറഞ്ഞു. പക്ഷെ ഇവിടെ എല്ലാവരും സ്ട്രോംഗ് സ്ഥാനാര്‍ത്ഥികളാണ്. പക്ഷെ എല്ലാവരും വിജയിക്കണമെന്ന് പറയാന്‍ കഴിയില്ലല്ലോ. – ഗായത്രി സുരേഷ് പറഞ്ഞു.