നൽകിയത് എഡിറ്റ് ചെയ്ത ചിത്രം; വരനെ കണ്ടപാടെ വിവാഹം നിർത്തി വധു; സൗന്ദര്യം പോരെന്ന്

Published by
Janam Web Desk

വരന്റെ എഡിറ്റ് ചെയ്ത ചിത്രം നൽകി കബളിപ്പിച്ചെന്ന് പറഞ്ഞ് വിവാഹം നിർത്തി വധു. മദ്ധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് വിചിത്ര സംഭവം. ചിത്രത്തിൽ കാണാൻ സുന്ദരനായി തോന്നിയെന്നും എന്നാൽ നേരിട്ടു കണ്ടപ്പോൾ അങ്ങനെയല്ലെന്ന് വ്യക്തമായെന്നും പറഞ്ഞാണ് വധു മംമ്ത വിവാഹം നിർത്തിച്ചത്. അ​ഗയ ​ഗ്രാമത്തിൽ നിന്നാണ് വധു.

ഉതില ​ഗ്രാമത്തിൽ നിന്നുള്ള ആളാണ് വരനായ അനിൽ ചൗഹാൻ. വധുവിന്റെ വീട്ടുകാർ‌ അനിലിനെ കണ്ടിരുന്നെങ്കിലും മംമ്തയ്‌ക്ക് കാണാനായിരുന്നില്ല. ഫോട്ടോ മാത്രമാണ് കാണിച്ചത്. നല്ലപോലെ എഡിറ്റ് ചെയ്ത ചിത്രമാണ് വീട്ടുകാർ തന്നെ കാട്ടിയതെന്നാണ് യുവതി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് വിവാഹം വേണ്ടെന്ന ഉറച്ച നിലപാടിലേക്ക് അവരെത്തിയത്.

വിവാഹ ചടങ്ങിനിടെയാണ് അവർ വരനെ നേരിട്ടു കാണുന്നത്. കണ്ടപാടെ വിവാഹം നിർത്തിക്കുകയായിരുന്നു. ഇല്ലെങ്കിൽ മരിക്കുമെന്നായിരുന്നു ഭീഷണി. സംഭവം വിവാദമായതോടെ ഒത്തുതീർപ്പ് പൊലീസ് സ്റ്റേഷനിലായി. വധുവിന്റെ വീട്ടുകാരിൽ നിന്ന് കൈപ്പറ്റിയ സാധനങ്ങൾ വരന്റെ വീട്ടുകാർ തിരികെ നൽകി. ഇതോടെ വിവാഹം വേണ്ടെന്ന് വച്ചു.

Share
Leave a Comment