ഹൂബ്ലി(കർണ്ണാടക ): ഹുബ്ലിയിലെ കോളേജിൽ കുത്തേറ്റു മരിച്ച നേഹയുടെ മരണത്തിൽ കർണ്ണാടക മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നേഹയുടെ പിതാവ്.
വ്യക്തിപരമായ കാരണങ്ങളാലാണ് പ്രതി ഫയാസ് നേഹയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന. ഇതിൽ അമർഷം പ്രകടിപ്പിച്ച നേഹയുടെ പിതാവും കോൺഗ്രസ് കോർപ്പറേറ്ററുമായ നിരഞ്ജൻ ഹിരേമത്ത് മകളുടെ കൊലപാതകത്തിന് പിന്നിൽ വൻ സംഘമാണെന്ന് ആരോപിച്ചു.
ഞങ്ങളുടെ കുടുംബത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയതെന്ന് ഹുബ്ബള്ളി-ധാർവാഡ് മഹാനഗര കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു. ഞങ്ങളുടെ മാനം കവർന്നെടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
നേഹ ഹിരേമത് ലവ് ജിഹാദ് കൊലപാതകം; കർണ്ണാടക ഇളകിമറിയുന്നു; രാഷ്‌ടീയാതീതമായ കടുത്ത പ്രതിഷേധം……
നേഹ ഹിരേമത് ലവ് ജിഹാദ് കൊലപാതകം; കർണ്ണാടക ഇളകിമറിയുന്നു; രാഷ്‌ടീയാതീതമായ കടുത്ത പ്രതിഷേധം
അറസ്റ്റിലായ പ്രതി ഫയാസ് കൊണ്ടിക്കൊപ്പയടക്കം നാല് പേർക്ക് കേസിൽ പങ്കുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും മാധ്യമങ്ങളോട് സംസാരിച്ച നിരഞ്ജൻ ഹിരേമത്ത് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ജനങ്ങൾക്ക് നിങ്ങളോട് ഒരു ബഹുമാനമുണ്ട്, നിങ്ങൾതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. നിങ്ങൾ ഇതിനകം ഒരാളെ അറസ്റ്റ് ചെയ്തു. ഈ കൊലപാതകത്തിന് പിന്നിൽ നാല് പേർ കൂടി ഉണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണം. അറസ്റ്റിലായ യുവാവിനെ കാണണമെന്ന് നിരഞ്ജൻ ഹിരേമത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
നേഹാ ഹിരേമത്തിന്റെ കൊലപാതകം; നീതി തേടി കന്നട സിനിമാ താരങ്ങൾ……
Read more at: https://janamtv.com/80854293/
“നാലുപേരുടെയും പേരുകൾ ഞങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്”. “അവർ നാലുപേരും പുറത്തുനിന്നുള്ളവരാണ്. ഈ സംഭവം ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല. ഏറെ നാളായി സംഘം ഗൂഢാലോചന നടത്തി വരികയായിരുന്നു. എന്റെ മകളെ കുടുക്കാനോ കൊല്ലാനോ അവർ പദ്ധതിയിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. പക്ഷേ, എന്റെ മകൾ അവന്റെ ഭീഷണിക്ക് വഴങ്ങിയില്ല,’ നിരഞ്ജൻ പറഞ്ഞു.
പ്രിയ സിദ്ധരാമയ്യ, നിങ്ങളെ ആരോ വഴിതെറ്റിക്കുന്നു. ഞാനൊരു കോൺഗ്രസ് കോർപ്പറേറ്ററാണ്. നിങ്ങൾ ഇത് മനസ്സിലാക്കണം. നിങ്ങൾക്കെങ്ങനെ എന്റെ കുടുംബത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ കഴിയും? ഞങ്ങൾ കണ്ണീരിലാണ്. ഇത്തരം പ്രസ്താവനകൾ നടത്തി എന്റെ കുടുംബത്തിന്റെ മാനം കവർന്നെടുക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് നേഹ കൊല്ലപ്പെട്ടതെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചിരുന്നു















