തകർന്നു വീണ ശ്മശാനത്തിന്റെ മതിലിനടിയിൽപ്പെട്ട് 5 പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലെ അർജുൻ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. ഒരു പെൺകുട്ടിയടക്കം നാലുപേരാണ് മരിച്ചത്. മറ്റൊരു കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മതിലിന് സമീപം കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നവർക്ക് മേലെയാണ് മതില് തകർന്നു വീണത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
#WATCH | Haryana: Four people, including a child, died when the walls of a crematorium collapsed on them in Arjun Nagar, Gurugram today. Their postmortem is being done. Police investigation is underway and further action will be taken. pic.twitter.com/5ezomHRd3K
— ANI (@ANI) April 20, 2024
11-കാരിയായ താനിയ, ദേവി ദയാൽ(70),മനോജ് ഗാബ(54), കൃഷ്ണ കുമാർ(52) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഒരാളുടെ പേര് ദീപ പ്രഥാൻ എന്നാണ്. ഇവർ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമേ മരണ കാരണം വ്യക്തമാകൂയെന്ന് പൊലീസ് വ്യക്തമാക്കി. ശ്മശാനത്തിന് സമീപമുള്ള കോളനിയിലെ താമസക്കാരാണ് മരിച്ചവർ.















