ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. അമിതാഭ് ബച്ചന്റെ ഉഗ്രൻ മേക്കോവറാണ് ചിത്രത്തിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടീസറിൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെയാണ് കാണാനാകുന്നത്. മെയ് ഒമ്പതിനാണ് ചിത്രം തിയേറ്ററിലെത്തുക.
21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ടീസർ കണ്ടത്. ഇരുട്ടുമൂടിയ പശ്ചാത്തലത്തിൽ നിഗൂഢമായ ഗുഹയ്‌ക്ക് സമീപത്തായി ഇരിക്കുന്ന അമിതാഭ് ബച്ചനെയാണ് ടീസറിൽ കാണുന്നത്. ശിവലിംഗത്തെ പ്രാർത്ഥിക്കുന്നതിൽ നിന്നാണ് ടീസർ തുടങ്ങുന്നത്. മഹാഭാരതത്തിലെ ദ്രോണരുടെ മകനായ അശ്വത്ഥാമാവായാണ് ബച്ചൻ ചിത്രത്തിലെത്തുക. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്.
Here’s the awaited glimpse of #Kalki2898AD#Prabhas #AmitabhBachchan pic.twitter.com/phzjW0LS2k
— Suresh PRO (@SureshPRO_) April 21, 2024
ഇന്ത്യൻ മിത്തോളജി ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സയൻസ് ഫിക്ഷൻ സിനിമയിൽ പ്രഭാസ്, ദീപിക പദുക്കോൺ, ദിഷ പടാനി, കമൽ ഹാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വമ്പൻ താരനിരയാണ് ചിത്രത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വളരെ വ്യത്യസ്തമായ വേഷത്തിൽ പ്രഭാസ് എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കല്‍ക്കി 2898 എഡി.