തൃശൂർ: പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് തിരുവമ്പാടി ദേവസ്വം. വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളുമായി ബുദ്ധിമുട്ടിച്ചു. പൂരം കഴിഞ്ഞ് ആളുകൾ പോയാലും ഭാരവാഹികൾ കോടതി കയറിയിറങ്ങുന്നു. ഇത് പറ്റില്ലെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
പൊലീസ് ജനകീയമാകണമെന്നും പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് സ്ഥിരം സംവിധാനം വേണം. ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. കുറച്ച് വർഷങ്ങളായി ഇതാണ് സ്ഥിതിയെന്നും അവർ പറഞ്ഞു. പല യോഗങ്ങളിലും ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ആഘോഷ കമ്മിറ്റി അംഗങ്ങൾക്ക് പോലും അകത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും തിരുവമ്പാടി ദേവസ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.