കൊൽക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തിൽ അമ്പയറോട് ഉടക്കിയ വിരാട് കോലിക്ക് പിഴ ചുമത്തി ഐപിഎൽ മാച്ച് റഫറി. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. 7 പന്തിൽ 18 റൺസെടുത്ത കോലി ഫുൾടോസിലാണ് റിട്ടേൺ ക്യാച്ച് നൽകി പുറത്താകുന്നത്. ക്രീസിന് പുറത്തു നിന്നാണ് ഹർഷിത് റാണയുടെ ഫുൾടോസ് കോലി നേരിട്ടത്.
ഇതോടെ ഡിആർഎസ് നൽകിയെങ്കിലും കോലിക്ക് നോ ബോൾ അനുവദിക്കാൻ തേർഡ് അമ്പയറും തയാറായില്ല. സ്ലോ ബോൾ ആയതിനാൽ ബോൾ ട്രാക്കിംഗിൽ പന്ത് ഡിപ് ചെയ്യുമെന്നും വ്യക്തമായിരുന്നു. ഇത് കാരണമാണ് നോ ബോൾ അനുവദിക്കാതിരുന്നത്. ഇതിന്റെ അരിശം ഫീൾഡ് അമ്പയറോട് തീർത്ത ശേഷമാണ് കോലി ഗ്രൗണ്ട് വിട്ടത്.
ഡഗൗട്ടിലേക്ക് പോകുന്നതിനിടെ ചവറ്റുക്കുട്ടയും തള്ളിയെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലെവല്‍ 1 കുറ്റം ചെയ്ത കോലി ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കി മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. മത്സരത്തിൽ ബെംഗളൂരു ഒരു റണ്ണിന് തോറ്റിരുന്നു.















