ലക്നൗ: ശ്രീരാമൻ ഇല്ലെന്ന് നുണ പ്രചരണം നടത്തിയ കോൺഗ്രസിന് കിട്ടിയ തിരിച്ചടിയായിരുന്നു അയോദ്ധ്യയിൽ ഉയർന്ന രാമക്ഷേത്രമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫത്തേപൂർ സിക്രിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘കോൺഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ച് രാമജന്മഭൂമിയുമായി ബന്ധപ്പെട്ട തെളിവുകൾക്കായി ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. രാമനും കൃഷ്ണനും ഇല്ലെന്ന് അവർ പറയാറുണ്ടായിരുന്നു. മോദിജി കാരണം അവരുടെ നുണകൾ പരാജയപ്പെട്ടു, അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ പ്രത്യക്ഷപ്പെട്ടു, കോൺഗ്രസ്, എസ്പി, ബിഎസ്പി അനുയായികൾ മാഫിയ നേതാക്കളുടെ ശവക്കുഴിയിൽ പ്രാർത്ഥന നടത്തുകയാണ് .
അയോധ്യയും കാശിയും തങ്ങളുടെ ലക്ഷ്യങ്ങൾ നേടി . ഇനി മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലത്തിന്റെ ഊഴമാണ് . കോൺഗ്രസ്, ബിഎസ്പി, എസ്പി എന്നിവരെല്ലാം ജനങ്ങളെ അവഗണിച്ചു, ബിജെപി ഭരണത്തിൽ, ജനങ്ങൾക്ക് അവരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയല്ല ഓരോ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നത് .പത്ത് കോടി പേർക്ക് ഗ്യാസ് കണക്ഷനും നാല് കോടി പേർക്ക് വീടും ലഭിച്ചതായും അദ്ദേഹം പറഞ്ഞു .