കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോർട്ട് ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. ഹാക്ക് ചെയ്ത വിഷ്ണുവിന്റെ ഫേസ്ബുക്ക് പേജിലൂടെ അശ്ലീല ചിത്രങ്ങൾ പങ്കുവക്കുന്നുണ്ട്.
View this post on Instagram
‘അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഇന്നലെ രാത്രി ഹാക്ക് ചെയ്യപ്പെട്ടു. ഇക്കാര്യം എന്നെ അറിയിക്കാനായി നിരവധി സുഹൃത്തുക്കൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേജ് റിക്കവറി ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
View this post on Instagram
ഇപ്പോൾ എന്റെ പേജിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ ഞാൻ ഉത്തരവാദിയല്ലെന്നും’ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് എത്തിയത്.