മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഡയമണ്ട് വേട്ട. ന്യൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ പിടികൂടിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വജ്രം കണ്ടെടുത്തത്. 2.02 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് പിടികൂടിയത്.
#WATCH | Maharashtra: During 19-21 April, 2024, Mumbai Customs seized over 6.815 Kg of gold valued at Rs 4.44 crores and diamonds valued at Rs 2.02 crores, total amounting to Rs 6.46 crores across 13 cases. Diamonds were found concealed in noodle packets. Four Passengers were… pic.twitter.com/02LzDS1aDZ
— ANI (@ANI) April 22, 2024
മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് വജ്രം പിടികൂടിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചു. ഇതിനിടെയാണ് ന്യൂഡിൽസ് പാക്കറ്റ് കണ്ടെടുത്തത്. പാക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് ചെറിയ കവറിലാക്കി ഒളിപ്പിച്ച ഡയമണ്ട് കണ്ടെടുത്തത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അറിയിച്ചു. പായ്‌ക്കറ്റിനുള്ളിൽ വട്ടത്തിലുളള ന്യൂഡിൽസ് കട്ടകൾക്ക് ഇടയിൽ ചെറുകവറുകളിലായിരുന്നു ഡയമണ്ട് സൂക്ഷിച്ചത്.
ഏപ്രിൽ 19 മുതൽ 21 വരെ മുംബൈ വിമാന താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ വിവിധ കേസുകളിലായി 4.44 കോടി രൂപ വിലമതിക്കുന്ന 6.815 കിലോഗ്രാമിലധികം സ്വർണം പിടികൂടി. 13 കേസുകളിലായി മൊത്തം 6.46 കോടി രൂപയും പിടിച്ചെടുത്തു. വിവിധ കേസുകളിലായി നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് അറിയിച്ചു.