തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ചെന്നൈ മെയിൽ കൊല്ലം സ്‌റ്റേഷൻ കഴിഞ്ഞപ്പോഴാണ് അതിക്രമം നടന്നത്. ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു അതിക്രമം.
പരാതിയെ തുടർന്ന് ടിടഇ ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്. കമ്പാർട്ട്മെന്റിൽ നിന്നും മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റത്തിന് ശ്രമം നടത്തുകയുമായിരുന്നു.
ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമം ശ്രമം നടത്തി. കൊല്ലം സ്റ്റേഷൻ കഴിഞ്ഞപ്പോഴായിരുന്നു കയ്യേറ്റ ശ്രമം. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കൊല്ലത്തേക്ക് കൊണ്ടുപോയി.















