ഡെറാഡൂൺ: ഋഷികേശിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. പുരോഹിതന്മാർക്കൊപ്പം രാഷ്‌ട്രപതി ആരതിയിൽ പങ്കെടുക്കുന്ന വീഡിയോ വാർത്ത ഏജൻസിയായ എഎൻഐയാണ് പങ്കുവച്ചത്. ദ്വിദിന സന്ദർശനത്തിനായാണ് രാഷ്‌ട്രപതി ഉത്തരാഖണ്ഡിലെത്തിയത്. ഡെറാഡൂണിലെത്തിയ രാഷ്‌ട്രപതിയെ ലഫ്റ്റനന്റ് ഗവർണർ ഗുർമിത് സിംഗാണ് സ്വീകരിച്ചത്.
#WATCH | President Droupadi Murmu performs ‘Ganga Aarti’ in Rishikesh, Uttarakhand. pic.twitter.com/repEMQrtYD
— ANI (@ANI) April 23, 2024
“>
ഋഷികേശിലെ എയിംസിന്റെ നാലാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് രാഷ്‌ട്രപതി ആരതിയിൽ പങ്കെടുക്കാനെത്തിയത്. ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സകൾ നൽകുന്ന നിരവധി ആരോഗ്യ കേന്ദ്രങ്ങൾ ഉത്തരാഖണ്ഡിലുണ്ട്. അലോപ്പതിക്കൊപ്പം ആയുർവേദ ചികിത്സയും ഋഷികേശിലെ എയിംസിൽ നൽകുന്നുണ്ട്. മികച്ച ചികിത്സ നൽകിക്കൊണ്ട് ആരോഗ്യഭൂമിയായി ഉത്തരാഖണ്ഡിലെ ഈ ദേവഭൂമി മാറണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി ബിദുദദാന ചടങ്ങിൽ പറഞ്ഞു.
നാളെ 2022 ബാച്ചിലെ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥരുടെ കോൺവക്കേഷനിലും രാഷ്‌ട്രപതി പങ്കെടുക്കും.