വോട്ടിടാൻ ഓടുമ്പോൾ തിരിച്ചറിയൽ രേഖ വേണേ.. ഈ ‘പതിമൂന്നിലൊന്ന്’ നിർബന്ധം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Published by
Janam Web Desk

ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തുമ്പോൾ നിർബന്ധമായും കയ്യിലുണ്ടായിരിക്കേണ്ട രേഖയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്. എന്നാൽ ഈ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനാവും.

പോളിംഗ് ബൂത്തിൽ ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ

*ആധാർ കാർഡ്
*എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
*ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
*ഡ്രൈവിംഗ് ലൈസൻസ്
*പാൻ കാർഡ്
*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
*ഇന്ത്യൻ പാസ്‌പോർട്ട്
*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
*പാർലമെന്റ്‌റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
*ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)

 

Share
Leave a Comment