പതിനെട്ടാമത് രാഗലയ പുരസ്‌കാരം വിതരണം ചെയ്തു

Published by
Janam Web Desk

മുംബൈ: പതിനെട്ടാമത് രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മക്ക് സമർപ്പിച്ചു. 40 വർഷ കാലമായി മുംബൈ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന പ്രേംകുമാർ, ത്യാഗരാജൻ, ലത ദേശ്പാണ്ഡെ, മധു നമ്പ്യാർ, സുരേന്ദ്രൻ ഉണ്ണി, സുനിൽ നായർ, എന്നിവരെയും രാഗലയ അവാർഡ് നൽകി ആദരിച്ചു.

‘ഏത് അവാർഡും സന്തോഷം പകരുന്നതാണെന്നും ഇനിയും ഗാനങ്ങൾ രചിക്കാൻ തനിക്ക് ഇതൊരു പ്രചോദനം ആകുമെന്നും’ മറുപടി പ്രസംഗത്തിൽ വയലാർ ശരത് ചന്ദ്ര വർമ്മ അഭിപ്രായപെട്ടു.

ചടങ്ങിൽ ശരത് ചന്ദ്ര വർമ്മയും വയലാർ രാമവർമ്മയും രചിച്ച ശ്രുതിമധുരമായ ഗാനങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഗാനസന്ധ്യയും ഉണ്ടായിരുന്നു. രാഗലയ മ്യൂസിക് മത്സരങ്ങളിലൂടെ വളർന്ന ഗായിക ഗായകന്മാരായ പ്രീതി വാര്യർ,അരവിന്ദ് കുട്ടികൃഷ്ണൻ, സ്മൃതി നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

തോമസ് ഒലിക്കൽ, പ്രിയ വർഗീസ്, ജയന്ത് നായർ, ഹരികുമാർ നായർ, ശശികുമാർ നായർ എന്നിവരെ കേരള ഇൻ മുംബൈയുടെ KIM Excellence Awards 2024 നൽകി ആദരിച്ചു. ഭവാനി നഗറിലെ മാറോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

Share
Leave a Comment