കോട്ടയം: പാലയുടെ മണ്ണിൽ തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇന്ന് പാല ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പാല കുരിശുപള്ളിയിൽ മാതാവിന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.
നാളത്തെ ദിനത്തെ ഓർത്ത് വ്യഗ്രതയില്ലെന്നും ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ് എല്ലാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആ നിശ്ചയത്തിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും നല്ലത് മാത്രം അനുഗ്രഹമായി വർഷിക്കണേ. സിനിമയ്‌ക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല അതിനാൽ തന്നെ തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിച്ചിട്ടില്ല. ജീവിതത്തിൽ നല്ലതെല്ലാം സംഭവിക്കണേ എന്ന പറയുന്നതിൽ ജീവിതത്തിൽ അനുഗ്രഹമാകുന്നതെല്ലാം സംഭവിക്കണേയെന്നാണ്. ഇലക്ഷനൊക്കെ അതിൽ ഉൾപ്പെടുന്നതല്ലേയെന്നും അദ്ദേഹം പറഞ്ഞു.
സഭാ നേതാക്കളെയല്ല, നേരത്തെ അടുപ്പമുള്ള പിതാക്കന്മാരെയാണ് ഇന്ന് സന്ദർശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ കോട്ടയത്ത് എത്തിയ സുരേഷ് ഗോപി അരുവിത്തുറ പള്ളിയിലെ തിരുനാൾ ആഘോഷത്തിലും പങ്കുച്ചേർന്നിരുന്നു.















