റായ്പൂർ: മൂന്ന് വനിതകൾ ഉൾപ്പടെ 18 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സായുധസേന സംഘത്തിലെ കാമൻഡർ ഉൾപ്പടെയാണ് കീഴടങ്ങിയത്.
മിലിഷ്യ പ്ലാറ്റൂൺ (എച്ച്‌പിഎംപി) സെക്ഷൻ കമാൻഡർ ഹിദ്മ ഒയം, നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ക്രാന്തികാരി മഹിളാ ആദിവാസി സംഘടന (കെഎഎംഎസ്) വൈസ് പ്രസിഡൻ്റ് ഗംഗി മഡ്കം, ഹുറേപാൽ പഞ്ചായത്ത് അംഗം ഓയം എന്നിവരാണ് കീഴടങ്ങിയ സ്ത്രീകൾ.
തെക്കൻ ബസ്തറിലെ മാവോയിസ്റ്റുകളുടെ ഭൈരംഗഡ്, മലംഗർ ഏരിയ കമ്മിറ്റികളുടെ ഭാഗമായിരുന്നവരാണ് കീഴടങ്ങിയവരെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിരാശരായതിനാലും പൊലീസിന്റെ പുനരധിവാസ പദ്ധതിയായ ‘ലോൺ വരാട്ടു’യിൽ ആകൃഷ്ടരായതിനാലുമാണ് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിനും കമ്മ്യൂണിസ്റ്റ് ഭീകരർ ഹർത്താലുകൾക്ക് ആഹ്ന്വാനം ചെയ്യുമ്പോൾ പോസ്റ്ററുകളും മറ്റ് അറിയിപ്പുകളും ജനങ്ങളെ അറിയിച്ചിരുന്നത് ഇവരായിരുന്നു.