ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചെന്നും സൗഹൃദ സന്ദർശനമാണ് നടത്തിയതെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അഞ്ച് വർഷം ജനങ്ങൾക്ക് വേണ്ടി താൻ അധ്വാനിച്ച സ്ഥലമാണ് തൃശൂർ. കൊല്ലത്തെയും തിരുവനന്തപുരത്തെയും ജനങ്ങളെക്കാൾ തൃശൂർകാർക്ക് എന്നെ ഇപ്പോൾ അറിയാം. എന്നെ കാണാത്തവരുടെയും എന്നെക്കുറിച്ച് കേട്ടറിഞ്ഞവരുടെയും ഇഷ്ടം തിരസ്‌കരിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേയുണ്ട്. എന്നാൽ നോമിനഷൻ നൽകിയ എല്ലാവരും മത്സരാർത്ഥികളാണ്. ആരെ വിജയിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. എൻഎസ്എസ് ആസ്ഥാനത്തെത്തി രാവിലെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മണ്ഡലത്തിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികളാണ് സുരേഷ് ഗോപിയുടെ മനസിലുള്ളത്. അതിൽ അഞ്ചെണ്ണം നടപ്പിലായാൽ തന്നെ തൃശൂരിന്റെ മുഖം മാറുമെന്നാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷയുളള മണ്ഡലമാണ് തൃശൂർ















