തൃശൂർ: തൃശൂർ പൂരം തടസപ്പെടുത്തിയതിൽ സർക്കാരിന് വീണ്ടും തിരിച്ചടി. പൂരത്തിന് തടസം സൃഷ്ടിച്ച പൊലീസിന്റെ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പൂരത്തിൽ അനാവശ്യമായി ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടോ, പൂരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തോ എന്നീ കാര്യങ്ങൾ വിശദീകരിക്കാനാണ് നിർദ്ദേശം. ബിജെപി നേതാവും അഭിഭാഷകനുമായ ബി. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.
കഴിഞ്ഞ ദിവസവും ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ക്ഷേത്ര ആചാരങ്ങൾ ലംഘിച്ച് പാദരക്ഷ ധരിച്ച് ക്ഷേത്രത്തിൽ കയറിയ സംഭവത്തിലും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന പൊലീസ് തടഞ്ഞു വച്ച സംഭവത്തിലുമാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. ഇതിനൊപ്പം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി മേയ് 22ന് പരിഗണിക്കും.