ബെംഗളൂരു: ട്രാഫിക്കിന്റെ കാര്യത്തിൽ ബെംഗളൂരു എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ട്രാഫിക് ജാമിൽ പെട്ടുള്ള നീണ്ട കാത്തിരിപ്പ് ‘ബുദ്ധി’പൂർവ്വം വിനിയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ട്രാഫിക് ജാമിനിടയിൽ സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്ന സ്കൂട്ടർ യാത്രക്കാരിയാണ് താരമായി മാറിയിരിക്കുന്നത്.
സ്കൂട്ടർ ഓടിക്കുന്നതിനൊപ്പം ട്രാഫിക് ജാമിൽ പെട്ടിരിക്കുന്ന സമയത്ത് സൂം മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ട് ജോലി ചെയ്യുന്ന യുവതിയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു. ട്രാഫിക്കിനിടയിൽ ജോലി ചെയ്യുന്നത് ബെംഗളൂരുവിൽ സർവ്വ സാധാരണമാണെന്നാണ് വീഡിയോയ്‌ക്കുളളിലെ കുറിപ്പ്. ഇതിനുമുൻപും ബെംഗളൂരു ട്രാഫിക് ജാമിലെ കാത്തിരിപ്പു സമയത്ത് ജോലി ചെയ്യുന്നവരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു.
സ്കൂട്ടർ യാത്രക്കിടയിൽ ലാപ്ടോപ്പിൽ ജോലിചെയ്യുന്ന യുവാവിന്റെ വീഡിയോ മുൻപ് വൈറലായിരുന്നു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചു.
சாலையிலும் வேலை
வேற என்ன பண்றதுஅது சரி
சிக்னல பாருங்கடாண்ணா
இவனுங்க எதுக்கு என்னையே பார்த்துக்கொண்டு இருக்கிறானுங்கள் pic.twitter.com/CiMo58flEQ— SHAAN SUNDAR 🖤♥️🖤♥️ (@Sun46982817Shan) April 23, 2024