പടക്കം പൊട്ടിക്കവെ വിവാഹ പന്തലിന് തീപിടിച്ചു; മൂന്ന് കുട്ടികളുൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം

Published by
Janam Web Desk

ദർഭംഗ: ബീഹാറിലെ വിവാഹ സത്കാര ചടങ്ങിൽ പന്തലിന് തീപിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളുൾപ്പെടെ ആറ് പേരാണ് മരിച്ചത്. വൻ തീപിടിത്തമായിരുന്നു ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സുനിൽ പാസ്വാൻ (26), ലീലാദേവി (23), കാഞ്ചൻ ദേവി (26), സിദ്ധാന്ത് കുമാർ (4), ശശാങ്ക് കുമാർ (3), സാക്ഷി കുമാരി (5) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11.15-ഓടെയായിരുന്നു സംഭവം. ബഹേറ മേഖലയിലെ അലിനഗറിലാണ് തീപിടിത്തം ഉണ്ടായത്. പടക്കം പൊട്ടിക്കവെ പന്തലിന് തീപിടിച്ചതാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ദർബംഗയിലെ സീനിയർ പൊലീസ് സുപ്രണ്ട് ജഗുനാഥ് റെഡ്ഡി വ്യക്തമാക്കി.

Share
Leave a Comment