2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; അശ്വതി മുതൽ ആയില്യം വരെ (മേടം, ഇടവം, മിഥുനം, കർക്കടകം രാശികൾ) ഭാഗം - 2
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; അശ്വതി മുതൽ ആയില്യം വരെ (മേടം, ഇടവം, മിഥുനം, കർക്കടകം രാശികൾ) ഭാഗം – 2

2024 മെയ് 1 ന് വ്യാഴം അഗ്നി രാശിയായ മേടത്തിൽ നിന്ന് ഭൂമി രാശിയായ ഇടവത്തിലേക്ക് മാറുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)

രണ്ടാം ഭാവത്തിൽ വ്യാഴം സ്ഥിതി ചെയ്യുന്നത് പൊതുവെ ഗുണകരമായ ഫലങ്ങൾ നൽകുന്നു. ഈ സമയത്ത്, ശനി പതിനൊന്നാം ഭാവത്തിൽ അനുകൂല സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്, എന്നത് കൊണ്ട് തന്നെ ഈ ഫലങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കുറേകാലമായി ഉണ്ടായിരുന്ന തടസങ്ങൾ ഒക്കെ മാറി കിട്ടും. നേരിട്ടിരുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഈ സമയം അനുയോജ്യമാണ്. ദശാപഹാരം കൂടി അനുകൂലമാണെങ്കിൽ എന്ത് തുടങ്ങിയാലും വിജയിച്ചു വെന്നിക്കൊടി പാറിക്കും.

ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. ധനം സമ്പാദിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് അപ്രതീക്ഷിത സ്ഥാനക്കയറ്റം, അംഗീകാരം, ആഗ്രഹിച്ചിരുന്ന സ്ഥലമാറ്റം, ശമ്പള വർദ്ധനവ് തുടങ്ങി സന്തോഷകരമായ മാറ്റങ്ങൾ അനുഭവത്തിൽ വരും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേട്ടവും മത്സരങ്ങളിൽ വിജയവും ലഭിക്കും.

ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. നഷ്ടപ്പെട്ടതായി കരുതിയ ധനം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളെ നേരിടാനും അവരെ പരാജയപ്പെടുത്താനും കഴിയും. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയവും ഗുണഫലങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. പ്രണയ സാഫല്യം, സന്താന ഭാഗ്യം, വിവാഹം, പുതുവീട്, ഗൃഹപ്രവേശം തുടങ്ങിയ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

കലാ സാഹിത്യ രംഗങ്ങളിൽ താൽപ്പര്യവും കഴിവും വർദ്ധിക്കും. ഈ രംഗങ്ങളിൽ പ്രശസ്തിയും നേട്ടവും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ഐക്യവും സന്തോഷവും അനുഭവപ്പെടും. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. ഭാര്യാഭർത്തൃ ബന്ധം ശക്തിപ്പെടും.

സംസാരത്തിൽ വാചാലതയും സ്വാധീനവും വർദ്ധിക്കും. ചിലർക്ക് നിയമപരമായ പ്രശ്നങ്ങളും കേസുകളും നേരിടേണ്ടി വന്നേക്കാം. എന്നാൽ നിയമപരമായ കാര്യങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും. പുതിയ സുഹൃത്തുക്കളെ നേടാനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും സാധ്യതയുണ്ട്.

കുടുംബ ദേവതയെ പ്രീതിപ്പെടുത്തുന്നത് ശതഗുണം ചെയ്യും. ദശാപഹാര സ്ഥിതി കൂടി നോക്കി ദശാനാഥ പ്രീതികരമായ കർമ്മങ്ങൾ ചെയ്താൽ വലിയ രീതിയിൽ കാര്യങ്ങൾ അനുകൂലമാകുകയും, ജീവിതഗതി തന്നെ ഉന്നതിയിലേക്ക് മാറുന്ന ഗുണാനുഭവങ്ങൾ ലഭിച്ചേക്കാം.

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; ഭാഗം – 1 വ്യാഴത്തിന്റെ പ്രാധാന്യം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക.

 

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)

വ്യാഴം ജന്മത്തിൽ സ്ഥിതി ചെയ്യുമ്പോൾ പൊതുവിൽ ഗുണകരം ആയിരിക്കില്ല. എങ്കിലും ഈ കൂറുകാരുടെ അധിപൻ ശുക്രനാകയാൽ ചില ഗുണഫലങ്ങൾ ലഭിച്ചേക്കാം. ഇവർക്ക് ഗുണകരമായ സ്ഥാനചലനം ഉണ്ടായേക്കാം. രാഷ്‌ട്രീയക്കാർക്ക് പദവിയിൽ ഉയർച്ച ലഭിക്കും.

ബുദ്ധിക്ക് മന്ദത, ഓർമ്മക്കുറവും ഏകാഗ്രതക്കുറവും അനുഭവപ്പെടാം. അകാരണമായ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഉണ്ടാകും. കാര്യങ്ങൾ വ്യക്തമായി ചിന്തിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. സംസാരിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും ശ്രദ്ധിക്കുക. അശ്രദ്ധ കാരണം തെറ്റുകൾ വരുത്താനും പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. മനസ്സിൽ ഭീതിയും ഭയവും വന്നാലും അതൊക്കെ അതിജീവിക്കുക. 

ധനനഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കും സാധ്യത കല്പിക്കുന്നു. ധനകാര്യങ്ങളിൽ വളരെ ശ്രദ്ധാലുവായിരിക്കുകയും അനാവശ്യ ചെലവുകൾ ഒഴിവാക്കുകയും ചെയ്യുക. കുടുംബത്തിലും സുഹൃത്തുക്കളുമായും വാഗ്വാദവും അഭിപ്രായ വ്യത്യാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ക്ഷമയോടെയും ധാരണയോടെയും പെരുമാറുക. അനാവശ്യ വാഗ്വാദങ്ങൾ ഒഴിവാക്കുക. തനിക്കോ വേണ്ടപ്പെട്ടവർക്കോ ആശുപത്രിവാസം ആവശ്യമായി വന്നേക്കാം. അസമയത്തും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. വസ്തു, വാഹനം തുടങ്ങിയ വിലയേറിയ വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കുകയോ ഒരു വർഷത്തേക്ക് മാറ്റിവയ്‌ക്കുകയോ ചെയ്യുക. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമല്ലാത്ത സമയവുമാണ്.

ഏറ്റവും പ്രധാനമായി ക്ഷമ മനപൂർവം ശീലിക്കുക. ഗ്രഹവശാൽ ശനി ദശ, ശനിയുടെ അപഹാരം, വ്യാഴ ദശ, വ്യാഴ അപഹാരം ഒക്കെ അനുഭവിക്കുന്നർ വളരെ അച്ചടക്കം പാലിക്കേണ്ടതായി വരും. ആരോടും കലഹിക്കാൻ പോകാതെ ഒതുക്കത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. ന്യായം നമ്മുടെ ഭാഗത്താണെങ്കിലും കലഹം പരാജയത്തിൽ അവസാനിക്കും. ഇവർ സ്ത്രീപ്രരുഷ ഭേദമന്യേ യാതൊരു സ്ത്രീകളോടും കോപിക്കരുത് . ഇവർ ഈ സമയത് മദ്യപാനം ചെയ്യുന്നത് വിനാശത്തിൽ കലാശിക്കും.

ഏഴ് വ്യാഴാഴ്ചകളിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. ആത്യന്തികമായി ജാതക നിരൂപണം നടത്തി പരിഹാരങ്ങൾ അത്യാവശ്യം ആണ്. പരിഹാരങ്ങൾ ചെയ്യാത്ത പക്ഷം ഈ കാലഘട്ടം തരണം ചെയ്യുന്നത് ബാലികേറാ മല പോലെ ആയിരിക്കും.

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ;  മകം മുതൽ തൃക്കേട്ട വരെ (ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികൾ) ഭാഗം – 3.ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ സ്ഥിതി ചെയ്യുമ്പോൾ ചില അനിഷ്‌ഠ ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ചില നല്ല ഫലങ്ങളും ഉണ്ടാകാം. ഈ കാലയളവിൽ വസ്തു വകകൾ സമ്പാദിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വീട് വാങ്ങുകയോ നിലവിലുള്ള വീട് നവീകരിക്കുകയോ ചെയ്യാം. എന്നാൽ ഇവയ്‌ക്കൊക്കെ ദുർവ്യയം അല്ലെങ്കിൽ കാലതാമസം ഉണ്ടായേക്കാം. പുതിയ വീട് നിർമ്മിക്കാനുള്ള യോഗം ചിലർക്കുണ്ടാകും. അവിവാഹിതർക്കു വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. വീട്ടിൽ മംഗള കർമ്മങ്ങൾ നടത്താൻ സാധ്യതയുണ്ട്.

ദൈവവിശ്വാസം പോലും ഈ കാലയളവിൽ വിശ്വാസത്തിൽ കുറവ് അനുഭവപ്പെടാം. പൊതുവിൽ ഭാഗ്യക്കുറവ് അനുഭവപ്പെടാം. ദുഃഖം, നിരാശ, വിഷാദം തുടങ്ങിയ വികാരങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പല കാര്യങ്ങളിലും പരാജയം നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കാനും സാമ്പത്തിക നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസവും വാഗ്വാദവും ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ക്ലേശങ്ങളും ഉണ്ടാകാം.

സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാകാനും ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കയ്യിൽ കിട്ടിയ പുതിയ ജോലി നഷപെടുന്ന അവസ്ഥ പോലും വന്നു ഭവിക്കാം. ഈ കാലയളവിൽ തൊഴിൽ മാറ്റം ഒഴിവാക്കുന്നതാണ് നല്ലത്.

വിദേശവാസം യോഗമുണ്ടെങ്കിലും വിദേശയാത്രയിൽ ഉല്ലാസ യാത്രയിൽ ഒക്കെ ബുദ്ധിമുട്ടും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. ചിലർക്ക് നിയമപ്രശ്നങ്ങളും കേസ് വഴക്കുകളും ഉണ്ടാക്കും. ചെറിയ രോഗങ്ങൾ പോലും വലിയ രീതിയിൽ ദുരിതങ്ങൾ അനുഭവിപ്പിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ വിശ്വസനീയമല്ലാത്തവരിൽ നിന്ന് കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ചതിക്കപ്പെടാനും വിവാദങ്ങളിൽ ഉൾപ്പെടാനും സാധ്യതയുണ്ട്. മൊത്തത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും വിഘ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

എന്നിരുന്നാലും, ഈ ഫലങ്ങൾ ഓരോരുത്തരുടെയും ജാതകത്തെ ആശ്രയിച്ച് ഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഈ കാലയളവിൽ എല്ലാവരോടും ക്ഷമയോടെയും സഹിഷ്ണുതയോടെയും പെരുമാറുക. ദരിദ്രർക്ക് ദാനധർമ്മങ്ങൾ നടത്തുക. നിയമങ്ങൾ പാലിക്കുകയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക. ദൈവത്തിൽ വിശ്വാസവും പ്രാർത്ഥനയും നിലനിർത്തുക.

 

ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഈ കാലയളവിലെ ദോഷഫലങ്ങൾ കുറയ്‌ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അക്ഷര സ്ഫുടത വരുത്തി വേണം ജപിക്കാൻ, അല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സഹസ്രനാമ അർച്ചന നടത്തുക, നടത്തുന്ന സമയം ഭഗവാനെ ദർശിച്ചു പ്രാർത്ഥനയിൽ നാരായണ മന്ത്രം ചൊല്ലുക, തുടർന്ന് നിങ്ങൾക്ക് വേണ്ടി സഹസ്രനാമമാർച്ചന നടത്തുന്ന ആചാര്യന് പാദനമസ്കാരം ചെയ്തു മനസു നിറഞ്ഞു ദക്ഷിണ നൽകി അനുഗ്രഹം സിദ്ധിക്കുക.

ഈ കാലത്തു ജനിക്കുന്ന കുഞ്ഞുങ്ങളിൽ ജനിക്കുമ്പോൾ തന്നെ പ്രമേഹം പോലെയുള്ള രോഗങ്ങൾ ഉണ്ടായേക്കാം. വ്യാഴം ശത്രു രാശിയിൽ ആയതിനാൽ സുഖ ജീവിതത്തിന്നു ഹാനി നിശ്ച്ചയം. അടുത്ത വ്യാഴമാറ്റം വരുമ്പോഴേയ്‌ക്കും കണ്ടകശനി (പത്തിൽ ശനി) ആരംഭിച്ചിരിക്കും എന്നത് കൂടി ഈ നക്ഷത്രക്കാർ പരിഗണിക്കേണ്ടിരിക്കുന്നു. ഉയരത്തിൽ കൊണ്ട് ചെന്ന് തള്ളി ഇടുന്ന പത്തിൽ ശനിയെ ഇപ്പോഴേ പ്രീതിപ്പെടുത്തി തുടങ്ങുന്നത് ഗുണം ചെയ്‌തേക്കും. രാഹു-കേതു, ശനി ദശാപഹാര നിർണയം നടത്തി കൃത്യമായ പരിഹാരങ്ങൾ നടത്തുന്നത് ദുരിതങ്ങൾ കുറയ്‌ക്കും.

2024 ലെ വ്യാഴ മാറ്റം നിങ്ങൾക്കെങ്ങനെ; മൂലം മുതൽ രേവതി വരെ (ധനു, മകരം, കുംഭം, മീനം രാശികൾ) ഭാഗം – 4. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

 

കര്‍ക്കിടക രാശി (പുണര്‍തം1/4, പൂയം, ആയില്യം)

പതിനൊന്നാം ഭാവത്തിൽ വ്യാഴം സ്ഥിതി ചെയ്യുമ്പോൾ നിരവധി ഗുണകരമായ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയം വിജയത്തിനും സമൃദ്ധിക്കും അനുകൂലമാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കൾ പോലും തിരികെ ലഭിക്കാനും നഷ്ടപ്പെട്ട അവസരങ്ങൾ വീണ്ടും ലഭിക്കാനും സാധ്യതയുണ്ട്. ശത്രുക്കളെ നേരിടാനും അവരെ പരാജയപ്പെടുത്താനും കഴിയും.

ജോലിയിൽ സ്ഥാനക്കയറ്റം, സ്ഥലമാറ്റം, പുതിയ ജോലി ലഭിക്കൽ തുടങ്ങിയ സ്ഥാനമാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനം സമ്പാദിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഭൂമി, വസ്തു തുടങ്ങിയവ വാങ്ങാനോ സമ്മാനമായി ലഭിക്കാനോ യോഗമുള്ള കാലമാണ്. ലോട്ടറി, സമ്മാനം, അപ്രതീക്ഷിത ധനലാഭം തുടങ്ങിയ ദ്രവ്യലാഭം ലഭിക്കാൻ സാധ്യതയുണ്ട്. സ്വർണ്ണം, ആഭരണങ്ങൾ, വിലയേറിയ വസ്തുക്കൾ എന്നിവ വാങ്ങുവാനോ സമ്മാനമായി ലഭിക്കുവാനോ സാധ്യതയുണ്ട്.

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഈ സമയം അനുകൂലമാണ്. വിജയവും നേട്ടവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയവും നേട്ടവും ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്ര സാധ്യമാകും. അവിവാഹിതർക്ക് വിവാഹ ഭാഗ്യം കാണുന്നു. കുടുംബത്തിൽ സന്തോഷവും ഐക്യവും നിറയും. സമൂഹത്തിൽ അംഗീകാരവും ബഹുമാനവും വർദ്ധിക്കും. സർക്കാർ സേവനം, രാഷ്‌ട്രീയം തുടങ്ങിയ പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ബഹുമാനവും വന്നു ചേരും.

 

എന്നിരുന്നാലും ഇപ്പോൾ ഉള്ള അഷ്ടമത്തിലെ ശനി എട്ടിന്റെ പണി തരാൻ സാധ്യത കാണുന്നു. ശനി മാറ്റം മുൻകൂട്ടി കണ്ടു പരിഹാര ക്രിയകൾ നടത്തി തയാറെടുത്തവർക്ക് ഈ കാലം മേൽ പറഞ്ഞ ഗുണഫലങ്ങൾ ലഭിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ ശനി ദോഷ പരിഹാരം ചെയ്യാത്തവർക്കും കർമ്മങ്ങളിൽ നീതി പുലർത്താത്തവർക്കും ഈ കാലം ഗുണഫലങ്ങൾ ലഭിക്കണം എന്നില്ല.

മഹാദേവ പ്രീതിയും, ശാസ്താപ്രീതിയും വേണ്ടി വരും. പുണർതം നക്ഷത്രക്കാർ അയോദ്ധ്യ രാമക്ഷേത്രത്തിൽ പോകുന്നത് ഗുണം ചെയ്യും. യാതൊരു ആഡംബരങ്ങളും ഇല്ലാതെ, സുഖസൗകര്യങ്ങൾ ഇല്ലാതെ, നഗ്നപാദനായി തിരുപ്പതി തിരുമല നടന്നു കയറി ദർശനം നേടുന്നതും ദുരിതങ്ങൾ ഉടനടി മാറ്റുന്നതായിരിക്കും. കഴിയുന്നവർ മാസത്തിലൊരിക്കൽ ഗുരുവായൂരിൽ ദർശനം നേടുന്നത് ഗുണകരം ആണ്. അല്ലെങ്കിൽ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എങ്കിലും ദർശനം നേടി കഴിയുന്ന പോലെ വഴിപാടുകൾ നടത്തുക. ഭക്ഷണത്തിൽ പശു, കാള, പോത്തു ഇറച്ചിയൊക്കെ ഒഴിവാക്കുക. അമ്പലവുമായി ബന്ധപ്പെട്ട ഗോശാലയിലെ പശുക്കളെ പരിപാലിക്കുന്നതും, അവയെ കുളിപ്പിക്കുന്നതും സൽഫലങ്ങൾ ലഭിക്കും. അവിടെ സാമ്പത്തിക സഹായം ചെയുന്നത് പോലും ദുരിതം കുറയ്‌ക്കും ഈ കാലയളവിൽ ആരെയും ദുഷിക്കാതെ സംസാരിക്കാൻ ശീലിക്കുക.

അടുത്ത ഒരു വർഷം നിങ്ങൾക്കെങ്ങനെ.?? എല്ലാ നക്ഷത്രങ്ങളുടെയും 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

 

 

 

 

 

 

Tags: SUBJayarani E.VJupiterJupiter enters Taurus signJupiter change in 2024Jupiter transit in 2024Jupiter Transit
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies