2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ;  മകം മുതൽ തൃക്കേട്ട വരെ (ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികൾ) ഭാഗം - 3
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ;  മകം മുതൽ തൃക്കേട്ട വരെ (ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികൾ) ഭാഗം – 3

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4)

ഒമ്പതാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തിലേക്ക് വ്യാഴം സംക്രമിക്കുമ്പോൾ ചില ഗുണദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയം കരിയർ, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയെ ബാധിക്കും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ ബുദ്ധിമുട്ടിയേക്കാം. പത്താം ഭാവത്തിലേ വ്യാഴം, ശുഭഗ്രഹങ്ങളുടെ സ്വാധീനം, ദോഷഫലങ്ങളെ കുറയ്‌ക്കാൻ സഹായിക്കും, അതേസമയം പാപഗ്രഹങ്ങളുടെ സ്വാധീനം ദോഷഫലങ്ങളെ വർദ്ധിപ്പിക്കും.

കണ്ടകശനി ഏഴാം ഭാവത്തിൽ നിലകുമ്പോൾ പത്താം ഭാവത്തിലെ വ്യാഴം എത്ര വലിയ മുൻ കോപകാരെയും മര്യാദ പഠിപ്പിക്കും. മര്യാദക്കാർ ആകുന്നതു വരെ ആ പഠനം അവർത്തിക്കും. അതായത് സമയം നല്ലതല്ല എന്ന ഒരു ജാഗ്രത പുലർത്തി ക്ഷമയോടും സമാധാനത്തോടും സാഹിഷ്ണുതയോടും യുക്തി പൂർവം കാര്യങ്ങള് കൈകാര്യം ചെയ്യേണ്ടുന്ന കാലമാണ് വരുന്നത്. മാത്രമല്ല, പരിഹാരങ്ങള് ചെയ്യാത്ത പക്ഷം, ദുരിതങ്ങൾ ഭാഗ്യദോഷങ്ങൾ ഇവയൊക്കെ ഒന്നിനു പുറകെ ഒന്നായി ഘോഷയാത്ര നടത്തുന്ന അനുഭവം ആയിരിക്കും.

കർമ്മസ്ഥാനത്തു സ്ഥിതി ചെയുന്ന വ്യാഴം ജോലിയിൽ താൽപ്പര്യക്കുറവും ഉന്മേഷക്കുറവും കൊണ്ടുവരും. നിലവിലെ ജോലിയിൽ തുടരാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. ചിലർക്ക് ജോലിയിൽ നിന്ന് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പ്രശ്നങ്ങൾ, സഹപ്രവർത്തകരുമായി അകൽച്ച, അനുകൂലമല്ലാത്ത സ്ഥലമാറ്റം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ തേടുന്നവർക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും. ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വന്നേക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ബുദ്ധിമുട്ടും തടസ്സങ്ങളും നേരിടേണ്ടി ആയിരിക്കും.

പരമ്പരാഗത തൊഴിലുകൾ (ആശാരി, സ്വർണ്ണപ്പണി, കുംബാരി, മുളകൊണ്ടുള്ള പണി ചെയ്യുന്നവർ ഒക്കെ) ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം, ഇൻഷുറൻസ്, ചിട്ടി, കമ്മീഷൻ എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടം കൊയ്യാൻ സാധിക്കും. സർക്കാർ ജോലിയിൽ ഉള്ളവർക്ക് സ്ഥാനഭ്രംശം സംഭവിക്കാൻ സാധ്യതയുണ്ട്.

വിദ്യാഭ്യാസത്തിൽ താൽപ്പര്യക്കുറവും ശ്രദ്ധക്കുറവും അനുഭവപ്പെടാം. മാതാപിതാക്കളുമായി വിയോജിപ്പും തർക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. വസ്തുവ്യാപാരത്തിൽ നഷ്ടം സംഭവിച്ചേക്കാം. ഒരു പരിധി വരെ കടബാധ്യതകൾ തീർക്കാൻ അവസരം ലഭിക്കും. നിയമപ്രശ്നങ്ങൾ, കേസുകൾ, വഴക്കുകൾ, കോടതി ഇടപാടുകൾ എന്നിവ നേരിടേണ്ടി വന്നേക്കാം.

ഭൂമി നഷ്ടപ്പെടാനോ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാനോ, കർഷകർക്ക് വിളനാശം, വരുമാനക്കുറവ് തുടങ്ങി കൃഷി നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. പക്ഷികൾ, മൃഗങ്ങൾ എന്നിവയിൽ നിന്ന് ദോഷം. ധനനഷ്ടം, സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ സാധ്യതയുണ്ട്.

ഭക്ഷണം ലഭിക്കുന്നതിൽ ബുദ്ധിമുട്ട്, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ഭക്ഷണ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സന്താനങ്ങളെ നഷ്ടപ്പെടാനോ സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാനോ സമൂഹത്തിൽ അപമാനം, മാനഹാനി, ആരോഗ്യപ്രശ്നങ്ങൾ, രോഗങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക

വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. നിലവിലെ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. പങ്കാളികളുമായി അകൽച്ചയും വിയോജിപ്പും അനുഭവപ്പെടാം. വിവാഹമോചനം വരെ നേടേണ്ടി വന്നേക്കാം. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധങ്ങൾ ദുർബലമാകാം. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും. വ്യാഴാഴ്ചകളിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ശിവനെ ഭജിക്കുകയും ചെയ്യുക. മഹാലക്ഷ്മി സ്തുതി പതിവായി പാരായണം ചെയ്യുക.

ഈ ഗ്രഹമാറ്റം ഒക്കെ മുൻകൂട്ടി കണ്ടു പരിഹാരം ചെയ്തവർക്ക് ദോഷ ഫലങ്ങൾ മാറിപ്പോകുന്നത് നേരിട്ട് അനുഭവിക്കാൻ സാധിക്കും. അടുത്ത വർഷത്തിലെ 2025 ശനി മാറ്റം കണ്ടകശനി അഷ്ടമശനി ആകും എന്നുള്ള തിരിച്ചറിവിൽ പരിഹാരങ്ങൾ ചെയ്യുന്നത്, 2025 വ്യാഴമാറ്റം പതിനൊന്നിൽ വ്യാഴത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ യോഗം നൽകും .

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; ഭാഗം – 1 വ്യാഴത്തിന്റെ പ്രാധാന്യം.ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)

കന്നിക്കൂറുകാർക്ക് ഭാഗ്യസ്ഥാനത്താണ് വ്യാഴം. ഒൻപതാം ഭാവത്തിലെ വ്യാഴം സന്തോഷം, സുരക്ഷ, സുഖം, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഈ ഭാവത്തിൽ വ്യാഴം സ്ഥിതി ചെയ്യുമ്പോൾ കുടുംബത്തിൽ സന്തോഷം, ഐക്യം, സ്നേഹം, സഹകരണം ഒക്കെയും വന്നു ചേരും. അഷ്ടമത്തിലെ വ്യാഴം കാരണം അനുഭവിച്ച കഷ്ടതകള് ഒക്കെയും മാറും.

വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ സാഫല്യം, വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. നിലവിലെ വിവാഹബന്ധത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. ഭൂമി, വസ്തു, വാഹനം തുടങ്ങിയ സമ്പത്ത് വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ വീട് വാങ്ങാനോ നിർമ്മിക്കാനോ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങും. ഗൃഹം മോടി പിടിപ്പിക്കും. എന്നാൽ അനാവശ്യ ചിലവുകൾ തിരിച്ചറിഞ്ഞു നിയന്ത്രിക്കുക

ജോലിയിൽ പുരോഗതി, സ്ഥാനക്കയറ്റം, പ്രമോഷൻ ഒക്കെയും പ്രതീക്ഷിക്കാം. തൊഴിലിൽ തന്റെ നൂതന ആശയങ്ങൾ മേലധികാരികളോട് അവതരിപ്പിക്കാനും, അതൊക്കെ പ്രാബല്യത്തിൽ വരുത്തി വിജയിപ്പിക്കാനും സാധ്യത. സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസം, വിജയകരമായ ജീവിതം എന്നിവ ലഭിക്കും.

പിതാവിൽ നിന്നും സഹായവും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ മംഗള കർമങ്ങൾ നടക്കും.

ഈ കാലയളവിൽ ഭാഗ്യം വർദ്ധിക്കും. പുതിയ അവസരങ്ങൾ തുറന്നു വരും. സൽക്കർമ്മങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. നേതൃത്വ ഗുണങ്ങൾ വർദ്ധിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ സാധ്യതയുണ്ട്. സർവ്വരുടെയും അഭിനന്ദനവും ആദരവും നേടിയെടുക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. പരാജയ സാധ്യതയുള്ള മത്സരങ്ങളിൽ പോലും വിജയിക്കാൻ കഴിയും. ചെറിയ നീക്കം പോലും വലിയ വിജയത്തിൽ എത്തിക്കും.

കുറേകാലമായി കഷ്ടതകളും വിഷമതകളും അനുഭവിച്ചിരുന്നവർക്ക് അതൊക്കെ മാറി നല്ല സമയം വരുമ്പോൾ സ്വാഭാവികമായും അഹങ്കാരവും അലസതയും ഉണ്ടാകുക എന്നത് മാനുഷികം മാത്രമാണ്. ഇപ്പോൾ ലഭ്യമാകുന്ന ഭാഗ്യം ഉപയോഗിച്ച് കഴിയുന്നത്ര കഠിനാധ്വാനം നടത്തി ജീവിതം ഒരു കരയെത്തിക്കാനുള്ള സുവർണ്ണാവസരം ആണ് കന്നി രാശിക്കാർക്ക് വന്നു ചേർന്നിട്ടുള്ളത്.

വന്നിരുന്ന സൗഭാഗ്യങ്ങളിൽ മതി മറന്നു അലസത കാണിച്ചു, അവസരങ്ങൾ നഷ്ടപ്പെടുത്തിയാൽ ഒരു വർഷത്തിനകം തന്നെ ശനി ഏഴാം ഭാവത്തിലേക്ക് സംക്രമിച്ചു, കണ്ടകശ്ശനി ആരംഭിക്കുമ്പോൾ ദുഖിക്കേണ്ടി വന്നേക്കാം. എന്നാൽ ഈ അനുകൂല സ്ഥിതിയിൽ ഈശ്വര ചിന്തയോടെ വരാൻ പോകുന്ന കണ്ടകശ്ശനിയും, അതിനെ തുടർന്ന് ഉണ്ടാകുന്ന അഷ്ടമശ്ശനിക്കും വേണ്ടി തയ്യാറെടുക്കുന്നവർക്ക് അടുത്ത വ്യാഴമാറ്റത്തിൽ ഉണ്ടാകുന്ന കർമ്മത്തിലെ വ്യാഴം വലിയ ദുരിതങ്ങൾ നൽകില്ല.

മഹാദേവനും, ദുർഗ്ഗാദേവിക്കും, നാഗങ്ങൾക്കും വഴിപാടുകൾ നടത്തി പ്രീതി നേടുക. കുടുംബ ക്ഷേത്രത്തിൽ ദർശനം നേടുക. ദാനധർമ്മാദികൾ ചെയുക, എന്നാൽ അവയൊന്നും പരസ്യം ചെയ്യാതെ സ്വകാര്യമായി വേണം ചെയ്യാൻ. ബാല-ബാലിക സദനങ്ങളിൽ താമസിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും നൽകുക. സാമ്പത്തിക സഹായമായി നൽകാതെ അവരോടു സംസാരിച്ചു, അവർ ആവശ്യപ്പെടുന്നവ യഥാവിധി നൽകിയാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; അശ്വതി മുതൽ ആയില്യം വരെ (മേടം, ഇടവം, മിഥുനം, കർക്കടകം രാശികൾ) ഭാഗം – 2.ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

ഒറ്റ വാചകത്തിൽ പറഞ്ഞാൽ അഷ്ടമത്തിലെ വ്യാഴം കഷ്ടപ്പെടുത്തും. തൊഴിലിൽ തടസ്സങ്ങൾ, സ്ഥാനഭ്രംശം, പുതിയ ജോലി കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട്, തൊഴിൽ സ്ഥലമോ സ്ഥാനമോ ഒന്നിലധികം തവണ മാറേണ്ട അവസ്ഥ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത, അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസം, വരുമാനത്തിൽ കുറവ്, സാമ്പത്തിക പ്രതിസന്ധി, ധനനഷ്ടം, അപ്രതീക്ഷിത ചെലവുകൾ, വായ്പാബാധ്യതകൾ, നിക്ഷേപനഷ്ടം, മോഷണം, തട്ടിപ്പ്, ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം ഒക്കെയും പ്രവചിക്കാം.

ദാമ്പത്യ അസ്വാരസ്യം, വേർപിരിയൽ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം, വഴക്ക്, വീട്ടിൽ അശാന്തി, ദുഃഖം, ശാരീരിക അസ്വസ്ഥതകൾ, രോഗങ്ങൾ, അപകടങ്ങൾ, പരിക്കുകൾ ഒക്കെയും പ്രതീക്ഷിക്കാം. മാനസിക വിഷമത, ഉത്കണ്ഠ മുതലായവ അനുഭവപ്പെടും. കേസ് വഴക്കുകളിൽ അകപ്പെടൽ, നിയമനടപടികൾ, കോടതി വിചാരണ, ദണ്ഡണ, ശിക്ഷ ഒക്കെയും നേരിടേണ്ടി വന്നേക്കാം.

ഇതുവരെ ഒരു ദിവസം കൊണ്ട് തീർത്തിരുന്ന ജോലികൾ രണ്ടു ദിവസം കൊണ്ട് പോലും തീർക്കാൻ സാധിച്ചു എന്നു വരില്ല. അധ്വാനം വർദ്ധിക്കും, ക്ഷീണം അനുഭവപ്പെടും, ഈ സമയത്ത് ബന്ധുക്കളെക്കാൾ സുഹൃത്തുക്കളിൽ നിന്ന് ഗുണം ലഭിക്കാൻ സാധ്യത. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. എന്നാൽ ശത്രുക്കൾക്ക് ശക്തി വർദ്ധിക്കും, അവരെ നേരിടാൻ കൂടുതൽ പരിശ്രമം ആവശ്യമായി വരും, സ്വന്തം തെറ്റുകളാൽ ശത്രുക്കൾക്ക് അവസരം നൽകരുത്, വിദേശയാത്ര നടക്കാനും നേട്ടം ലഭിക്കാനും സാധ്യത.

സകലയോഗവും നല്കുന്ന വ്യാഴം പിഴച്ചു നിൽകുന്നു എന്ന ഓർമയിൽ വേണം ഓരോ ചുവടും മുന്നോട്ട് പോകാൻ. കഴിയുന്നതും ദിനവും രാവിലെ മഹാവിഷ്‌ണുവിനെയോ കൃഷ്ണാവതാരങ്ങളെയോ സുബ്രമണ്യ സ്വാമിയെയോ ക്ഷേത്രത്തിൽ ചെന്ന് ദർശിച്ചു കയ്യിൽ ഉള്ളത് പോലെ ഒരു നാണയം എങ്കിലും സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ഒരു കവചമായി പ്രവർത്തിക്കും.

നക്ഷത്ര ദിനത്തിലും പുണർതം, പൂരുരുട്ടാതി, തിരുവോണം ദിവസങ്ങളിലും വ്യാഴാഴ്‌ച്ചകളിലും കൃത്യമായി കഴിയുന്ന വഴിപാട് നടത്തുക. ഹനുമാൻ സ്വാമിയെ ആരാധിക്കുക. ഹനുമാൻ ചാലിസ അർഥം മനസിലാക്കി ചൊല്ലുക. നാമജപം, ധ്യാനം തുടങ്ങിയ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബ ക്ഷേത്രത്തിൽ കാവുണ്ടെങ്കിൽ കഴിയുന്ന പോലെ അവിടെ ചെന്ന് വിളക്ക് വയ്‌ക്കുക. മഹാവിഷ്ണുവിന് തൃമധുരം, പാല്പായസം പോലെയുള്ള വഴിപാടുകൾ നടത്തി പ്രസാദം സേവിക്കുക. ദശാപഹാരം പരിഗണിച്ചു ആവശ്യമായ ദ്രവ്യം മഹാദേവന്നു സമർപ്പിക്കുന്നത് ഉടനടി ദോഷ പരിഹാരം നൽകും.

ഒരു വർഷത്തിന് ശേഷം, 2025 ഇൽ, വളരെ അപൂർവമായി സംഭവിക്കുന്ന, ഒൻപതിൽ വ്യാഴവും, ആറിലെ ശനിയും ഒരുമിച്ചു വരുന്നു എന്നതിൽ പ്രതീക്ഷയർപ്പിച്ചാൽ, ഈ കാലം കടന്നു പോകും. ഒരു വർഷത്തിന് ശേഷം വരാൻ പോകുന്നത് ഒരുപക്ഷെ തുലാക്കൂറുകാരുടെ ഏറ്റവും മികച്ച സമയം ആണ്. അച്ചടക്കത്തോടെയുള്ള ഒരു പ്രയാണമായി മാത്രം ഈ ദോഷ സമയത്തെ കാണുക.

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; മൂലം മുതൽ രേവതി വരെ (ധനു, മകരം, കുംഭം, മീനം രാശികൾ) ഭാഗം – 4.ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക.

 

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

ഏഴാം ഭാവത്തിൽ ഗുരു വരുമ്പോൾ സൽഫലങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ സംബന്ധമായ കാര്യങ്ങളിൽ വിജയം, സർക്കാർ ജോലി ലഭിക്കാൻ സാധ്യത, സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ഒക്കെയും വന്നു ചേരും. നല്ല ജോലി ലഭിച്ചേക്കാം, ജോലിയിൽ പുരോഗതി, ഉയർന്ന സ്ഥാനലബ്ധി, അധികാരവും സ്വാധീനവും വർദ്ധിക്കും. നല്ല ഉറക്കം, വിശ്രമവും സന്തോഷവും ലഭിക്കും. ചിന്താശേഷി വർദ്ധിക്കും, നല്ല തീരുമാനങ്ങൾ മനസ്സിൽ തെളിയും.

പ്രണയങ്ങൾ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിൽ കലാശിക്കും. അവിവാഹിതർക്ക് വിവാഹമോ, വിവാഹ സംബന്ധമായ കാര്യങ്ങളിൽ വിജയം, വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വിവാഹ തടസ്സം അനുഭവിച്ചു വന്നിരുന്നവര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ ലഭിക്കും. ദമ്പതികളിൽ മുൻപിലാത്ത വിധം ഐക്യം വന്നു ചേരും. പിണങ്ങി പിരിഞ്ഞവർ തിരികെ ഒരുമിക്കും. പങ്കാളിയിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. രണ്ടാം വിവാഹത്തിന്നു ശ്രമിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നു ചേരും. സന്താനങ്ങൾക്ക് നല്ല ഭാവി ലഭിക്കാൻ സാധ്യത.

പുതിയ വാഹനം വാങ്ങാൻ, വാഹനങ്ങളിൽ നിന്ന് നേട്ടം ലഭിക്കാൻ സാധ്യത. ആരോഗ്യം വർദ്ധിക്കും, രോഗങ്ങൾ അകലും. എല്ലാ കാര്യങ്ങളിലും വിജയം. ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. രുചികരമായ ഭക്ഷണം ലഭിക്കാൻ സാധ്യത, ആഡംബര വസ്തുക്കൾ, സ്വർണ്ണം, വജ്രം തുടങ്ങിയ വിലയേറിയ വസ്തുക്കൾ ലഭിക്കാൻ സാധ്യത. ധനനേട്ടം, സമ്പത്ത് വർദ്ധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസത്തിൽ വിജയം, ഉന്നത വിദ്യാഭ്യാസം നേടാൻ സാധ്യത.

വ്യാപാരത്തിലും തൊഴിൽ രംഗത്തും ഉണ്ടായിരുന്ന പ്രയാസങ്ങൾക്ക് ശമനം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത. വരുമാനം വർദ്ധിക്കും, ലാഭം ഉണ്ടാകും. പുതിയ ബിസിനസ് പങ്കാളികൾ വന്നു ചേരും. കൂട്ട് ബിസിനസ്സ് ചെയ്യുന്നവർക്ക് വമ്പൻ നേട്ടം. നിലവിൽ ഉള്ള ബിസിനസ്സ് മറ്റു അനുബന്ധ മേഖലയിലേക്കും വ്യാപിപ്പിക്കും. ബിസിനസ്സിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത. തൊഴിൽപരമായ യാത്രകൾ കൂടുതലാവും, യാത്രകളിൽ നിന്ന് പ്രയോജനം. അനുകൂലമായ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാകുകയും അത് മൂലം ശുഭ ഫലങ്ങൾ വരികയും ചെയ്യും. സുഹൃത്തുക്കളിൽ നിന്ന് സഹായവും പിന്തുണയും ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം.

പൊതുവിൽ നല്ല സമയം അനുഭവത്തിൽ വരും എങ്കിലും ദുർഗാദേവിക്ക് കുങ്കുമാ ർച്ചന നടത്തുക. ദശാപഹാരം അനുസരിച്ചു ഏതു ദിവസം എന്ന് നിശ്ചയിക്കാം. മഹാദേവനെയും പ്രീതിപ്പെടുത്തണം. ഒരു വർഷത്തിന് ശേഷം, 2025 ഇൽ, വ്യാഴം അഷ്ടമത്തിലും, ശനി അഞ്ചിലും വരുന്നതിനാൽ, ഇപ്പോഴേ ജാതക നിർണയം നടത്തി പരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉചിതമായിരിക്കും.

അടുത്ത ഒരു വർഷം നിങ്ങൾക്കെങ്ങനെ.?? എല്ലാ നക്ഷത്രങ്ങളുടെയും 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: SUBJayarani E.VJupiterJupiter enters Taurus signJupiter change in 2024Jupiter transit in 2024Jupiter Transit
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies